Celebs»M G Sasi»Biography

    എം ജി ശശി ജീവചരിത്രം

    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് എം ജി ശശി. 2000ത്തില്‍ പുറത്തിറങ്ങിയ സൂസന്ന, 2005ല്‍ പുറത്തിറങ്ങിയ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു. 2008ല്‍ 'അടയാളങ്ങള്‍' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഗോവിന്ദ് പത്മസൂര്യ, ജ്യോതിര്‍മയി,സതി പ്രേംജ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം വള്ളുവനാടന്‍ ടാക്കീസിന്റെ ബാനറില്‍ അരവിന്ദ് വേണുഗോപാല്‍ ആണ് നിര്‍മിച്ചത്.ഈ ചിത്രത്തിനുശേഷം  ജാനകി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.

    പ്രകാശ് ബാരെ, തമ്പി ആന്റണി, കൃഷ്ണ പദ്മകുമാര്‍, സജിത മഠത്തില്‍, ടിജി രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2009ല്‍ പൂര്‍ത്തിയായ ചിത്രത്തിന് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ചിത്രത്തിലൂടെ കൃഷ്ണ പദ്മകുമാറിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു. സിലിക്കോണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ് ബാരെ ആണ് ചിത്രം നിര്‍മിച്ചത്. ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, ശേഷം കഥാഭാഗം, പിതാവും കന്യകയും, സൂസന്ന, സദയം, ഋതു, അന്നയും റസൂലും തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X