എം കൃഷ്ണന്‍ നായര്‍
Born on
എം കൃഷ്ണന്‍ നായര്‍ ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് എം കൃഷ്ണന്‍ നായര്‍. മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി 120 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1955-ൽ സി.ഐ.ഡി. എന്ന ചിത്രത്തോടെയാണ് കൃഷ്ണൻനായർ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കാവ്യമേള എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ. മധു തുടങ്ങിയവരുടെ ഗുരുവാണ്. 2000ൽ ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
കവിയും ഗാനരചയിതാവും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാർ, സംവിധായകനായ കെ. ശ്രീക്കുട്ടൻ (ശ്രീകുമാർ), കെ. ഹരികുമാർ എന്നിവർ അദ്ദേഹത്തിന്റെ പുത്രന്മാരാണ്.