Celebs » M Padmakumar » Biography
ജീവചരിത്രം
മലയാളചലച്ചിത്രസംവിധായകനാണ് എം. പത്മകുമാര്‍. ആദ്യകാലത്ത് നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, അപൂര്‍വ്വം ചിലര്‍, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, നീലഗിരി, ദേവാസുരം, ദ പ്രിന്‍സ്, വാഴുന്നോര്‍, ബ്ലാക്ക് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 2003ല്‍ പുറത്തിറങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. 2006ല്‍ വര്‍ഗ്ഗം, വാസ്തവം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2008ല്‍ പരുന്ത് എന്ന ചിത്രം സംവിധാനം ചെയ്തു. 2009 ല്‍ കേരള കഫേ എന്ന ചിത്രവും 2010 ല്‍ ശിക്കാര്‍ എന്ന ചിത്രവും സംവിധാനം ചെയ്തു. പിന്നീട് തിരുവമ്പാടി തമ്പാന്‍, ഇതു പാതിരാമണല്‍, ഒറിസ്സ, ഡി കമ്പനി, കനല്‍, ജലം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.