എം ആർ ഗോപകുമാർ
Born on 24 Sep 1951 (Age 72) Thiruvattar, Kanyakumari district, Tamil Nadu
എം ആർ ഗോപകുമാർ ജീവചരിത്രം
പ്രശസ്ത സീരിയല്‍-ടെലിവിഷന്‍ താരമാണ് എം ആര് ഗോപകുമാര്‍.സൂര്യ ടിവി,മഴവില്‍ മനോരമ,ഏഷ്യാനെറ്റ്,കൈരളി ടിവി,ഡി ഡി മലയാളം,ഫഌവേഴ്സ് തുടങ്ങിയ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത പ്രധാന സീരിയലുകളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ ഒട്ടനവധി സിനിമകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.വിധേയന്,ഒഴിമുറി,ഗോപാലന് നായരുടെ താടി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
വിധേയന് എന്ന ചിത്രത്തിലെ അഭിനയത്തിന് 1993ലെ കേരള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.ഗോപാലന് നായരുടെ താടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1999ലെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
1996ല്‍ ഹോളിവുഡ് സംവിധായകന് സ്റ്റീഫന്‍ സ്പില്‍ ബെര്‍ഗ് ജുറാസിക് പാര്‍ക്കിന്റെ രണ്ടാം ഭാഗമായ ലോസ്റ്റ് വേള്‍ഡിനു വേണ്ടി ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ തേടി നടന്നിരുന്നു.കാസ്റ്റിംഗിങ്ങിനായി മലയാളത്തിലെ പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടശേഷം എം ആര് ഗോപകുമാറിനെ സെലക്ട് ചെയ്തിരുന്നു.എന്നാല്‍ വര്‍ക്ക് പെര്മിറ്റു യഥാസമയം തയ്യാറാവത്തതുകൊണ്ട് ലോസ് ഏഞ്ചല്‍സിലെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ കൃത്യ സമയത്ത് എത്തിച്ചേരാന്‍ അദ്ധേഹത്തിനു കഴിഞ്ഞില്ല.അതല്ലായിരുന്നെങ്കില്‍ ജുറാസിക് പാര്‍ക്കിന്റെ രണ്ടാംഭാഗത്തില്‍ മലയാളത്തില്‍ നിന്നും എം ആര് ഗോപകുമാര്‍ ഉണ്ടാവുമായിരുന്നു.