Celebs»M Sasikumar»Biography

    എം ശശികുമാര്‍ ജീവചരിത്രം

    തമിഴ് ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം ശശികുമാര്‍.1974 സെപ്റ്റംബര്‍ 28ന് മധുരെയിലെ പുത്തുതാമരപ്പട്ടി എന്ന ഗ്രാമത്തില്‍ ജനനം.സെന്റ് പീറ്റേഴ്‌സ് ബോര്‍ഡിങ്ങ് സ്‌ക്കൂള്‍, മധുരെ വെള്ളച്ചാമി നാടാര്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.അമ്മാവനും സേതു എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവുമായിരുന്ന കന്തസ്വാമിയോടൊപ്പമായിരുന്നു സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. ചിത്രത്തില്‍  സംവിധായകന്‍ ബാലയുടെ സഹായിയായിരുന്നു.
     
    2002ല്‍  പ്രദര്‍ശനം ആരംഭിച്ച മൗനം പേശിയതെ, 2005ലെ റാം, 2007ലെ പരുത്തിവീരന്‍ എന്നീ ചിത്രങ്ങളില്‍ സംവിധായകനായ അമീര്‍ സുല്‍ത്താനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.2008ല്‍ സുബ്രഹ്മണ്യം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
     
    സ്വന്തമായി നിര്‍മ്മിച്ച പസങ്ക, ഈശന്‍ എന്നീ ചിത്രങ്ങള്‍ ഒഴികെ ബാക്കി എല്ലാ സ്വന്തം ചിത്രങ്ങളിലും ശശികുമാര്‍ അഭിനയിച്ചിട്ടുണ്ട്.2009 ല്‍ സമുദ്രകനി സംവിധാനം ചെയ്ത നാടോടികള്‍ എന്ന ചിത്രത്തിലും അതിനുശേഷം കുട്ടിപുലി, നിമിര്‍ന്നു നില്‍, ബ്രഹ്മം, വെട്രിവേല്‍, അപ്പ എന്നീ തമിഴ് ചിത്രങ്ങളിലും 2010ല്‍ സമുദ്രകനി തന്നെ സംവിധാനം ചെയ്ത രവിതേജ, പ്രിയാമണി തുടങ്ങിയവര്‍ അഭിനയിച്ച ശംഭോ മഹാദേവ എന്ന തെലുഗു ചിത്രത്തില്‍ അതിഥി വേഷവും 2012ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാസ്റ്റേഴ്‌സ് എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
     
    ഈ ചിത്രത്തില്‍ പ്രിഥ്വിരാജ്, മുകേഷ്, എന്നിവരോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളെ കൂടാതെ പസങ്ക, പോരാളി, സുന്ദരപാണ്ഡ്യന്‍, തലൈമുറകള്‍, താരൈ തപ്പട്ടെ, കിടാരി, ബല്ലെ വെള്ളൈയതേവാ, കൊടി വീരന്‍ എന്നീ സിനിമകള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്.ഇതില്‍ പസങ്ക എന്ന ചിത്രത്തിന് മികച്ച തമിഴ് ചലച്ചിത്രത്തനുള്ള ദേശീയ പുരസ്‌ക്കാരം, അതിലെ അഭിനയത്തിന് മികച്ച ബാല്യനടന്‍, മികച്ച സംഭാഷണം, എന്നിവയ്ക്കും 2009ലെ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X