Celebs»Mala Aravindhan»Biography

    മാള അരവിന്ദൻ ജീവചരിത്രം

    പ്രശസ്ത നാടക-സിനിമ അഭിനേതാവാണ് മാള അരവിന്ദന്‍. എറണാകുളം ജില്ലയിലെ വടവുകോട് എന്ന സ്ഥലത്ത് എക്‌സൈസ് ഉദ്യാഗസ്ഥനായ താനാട്ട് അയ്യപ്പന്റെയും സ്‌ക്കൂള്‍ അധ്യാപികയായ പെന്നാമ്മയുടെയും മകനായി 1940 ജനുവരി 15ന് ജനനം. ചെറുപ്പകാലത്ത് തബലിസ്റ്റായിരുന്ന അരവിന്ദന്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
     
    ആദ്യം നാടകങ്ങളില്‍ അണിയറയില്‍ തബലിസ്റ്റ് ആയിരുന്നു. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപെട്ട ശേഷം സംഗീതാധ്യാപികയായ മാതാവിന്റെ കൂടെ മാളയിലെ വടമയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു. കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകത്തില്‍  പകരക്കാരനായിട്ടാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
     
    ആദ്യം ചെറിയ നാടകങ്ങളില്‍ അഭിനയിച്ച അരവിന്ദന്‍ പിന്നീട് പ്രൊഫഷണല്‍  നാടകവേദികളില്‍ അഭിനയിക്കാന്‍ തുടങ്ങി. കേരളത്തിലെ പ്രധാന നാടകകമ്പനികളായ കോട്ടയം നാഷണല്‍ തിയറ്റേഴ്‌സ്, പെരുമ്പാവൂര്‍ നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിലാണ് അക്കാലത്ത് കൂടുതലായി അഭിനയിച്ചിരുന്നത്. നാടകത്തിന് കേരള സര്‍ക്കാര്‍ ആദ്യമായി അവാര്‍ഡ് ഏര്‍പെടുത്തിയപ്പോള്‍ എസ് എല്‍ പുരം സദാനന്ദന്‍ നേതൃത്വം നല്‍കുന്ന സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു.
     
    ഏകദേശം 15വര്‍ഷം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. രസന എന്ന നാടകത്തില്‍ ചെല്ലപ്പന്‍ എന്ന മന്ദബുദ്ധിയായി അഭിനയിക്കുന്നത് ശ്രദ്ധയില്‍പെട്ടാണ് സിനിമാരംഗത്തേക്ക് പ്രവേശനം ലഭിക്കുന്നത്. 1967ല്‍ അഭിനയിച്ച തളിരുകളാണ് ആദ്യ സിനിമയെങ്കിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968ല്‍ ഡോ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിന്ദൂരം എന്ന ചിത്രമാണ്. പിന്നീട്  തന്റെതായ അഭിനയശൈലിയിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. അക്കാലത്ത് ഓസ്‌കാര്‍ മിമിക്‌സ് എന്ന പേരില്‍ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു.

    മോഹന്‍ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ നീയറിഞ്ഞോ മേലെ മാനത്ത് എന്ന ഗാഗവും ആലപിച്ചിട്ടുണ്ട്. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ 650ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അസുഖത്തെ തുടര്‍ന്ന് 2015 ജനുവരി 28ന് അന്തരിച്ചു.




    ബന്ധപ്പെട്ട വാര്‍ത്ത
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X