Celebs»Malavika Mohanan»Biography

    മാളവിക മോഹനന്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മോഹനന്‍. 2013ല്‍ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് 'നിര്‍ണ്ണായകം' എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. ചിത്രത്തിലെ മാളവികയുടെ അഭിനയത്തിന് ജേസ് അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു.
     
    2016ല്‍ 'നാനു മട്ടു വരലക്ഷ്മി' എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2017ല്‍ ദി ഗ്രേറ്റ് ഫാദര്‍, നാളെ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ 'ബിയോണ്ട് ദ ക്ലൗഡ്‌സ്' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. 2019ല്‍ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X