Celebs»Manoj K Jayan»Biography

    മനോജ്‌ കെ ജയൻ ജീവചരിത്രം

    കർണാടക സംഗീതജ്ഞനായ ജയന്റെ (ജയവിജയന്മാർ) മകനായി കോട്ടയത്താണ് മനോജ് കെ ജയൻന്റെ ജനനം കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത്  ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രം പുറത്തിറങ്ങിയില്ല. 

    1990-ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992-ൽ പുറത്തിറങ്ങിയ സർഗത്തിലെ "കുട്ടൻ തമ്പുരാൻ" എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും "കുട്ടൻ തമ്പുരാനെ" അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു.

    മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു. തമിഴ് സിനമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള മനോജ് പ്രമുഖ ചലച്ചിത്ര നടി ഉർവശിയെയാണ് വിവാഹം ചെയ്തത്. എന്നാൽ ഇവർ പിന്നീട് വേർപിരിയുകയാണുണ്ടായത്. മകൾ- തേജലക്ഷ്മി (കുഞ്ഞാറ്റ).

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X