X
ഹോം » താരങ്ങള്‍ » മനോജ് കാന » ജീവചരിത്രം
മനോജ് കാന
Screenplay Writer/Director/Actor

മനോജ് കാന ജീവചരിത്രം

ചലച്ചിത്രസംവിധായകന്‍, നാടകപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് മനോജ് കാന. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കോത്തായിമുക്കിലെ കാന വീട്ടില്‍ കെ കെ കൃഷ്ണന്‍-കാന നാരായണി ദമ്പതികളുടെ മകനാണ്. ഇദ്ധേഹത്തിന്റെ ഉറാട്ടി എന്ന അമേച്യര്‍ നാടകം 2012ലെ ഏറ്റവും നല്ല നാടകത്തിനുള്ള സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌ക്കാരം നേടിയിട്ടുണ്ട്. 

2012ല്‍ പഴയങ്ങാടിക്കടുത്ത് സ്ത്രീകള്‍ മാത്രം കെട്ടുന്ന ദേവക്കൂത്ത് എന്ന തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ചായില്യം എന്ന ചിത്രം സംവിധാനം ചെയ്തു. അനുമോള്‍, എം ആര്‍ ഗോപകുമാര്‍, ജിജോയ് രാജഗോപാല്‍, ചെമ്പില്‍ അശോകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 

ചിത്രത്തിന് 2012ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നവാഗത സംവിധായനുള്ള ഹസ്സന്‍കുട്ടി പുരസ്‌ക്കാരവും, ഏറ്റവും നല്ല കഥയ്ക്കുള്ള 2012ലെ കേരളസംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. 2015ല്‍ ആമീബ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+