Celebs»Meera Nandan»Biography

    മീര നന്ദൻ ജീവചരിത്രം

    ചലച്ചിത്ര നടിയും, ടെലിവിഷന്‍ അവതാരകയുമാണ് മീര നന്ദന്‍. 1990 നവംബര്‍ 26ന് നന്ദകുമാറിന്റേയും മായയുടെയും മകളായി എറണാകുളത്തെ ഇളമക്കരയില്‍ പെരുന്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. മീര നന്ദകുമാര്‍ എന്നാണ് ശരിയായ പേര്. ഇളമക്കര ഭവന്‍ വിദ്യാമന്ദിര്‍, സെയ്ന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മണിപ്പാല്‍ സര്‍വ്വകലാശാലയില്‍ വിദൂരപഠനത്തിലൂടെ മാസ് കമ്യുണിക്കേഷന്‍ & ജേണലിസത്തില്‍ ബിരുദാനന്ത ബിരുദം കരസ്ഥമാക്കി. 

    മലയാളം ടെലിവിഷന്‍ പരിപാടികളിലൂടെയാണ് മീര ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2008ല്‍ ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ കറന്‍സി, വാല്മീകി എന്ന ചിത്രങ്ങളിലും അഭിനയിച്ചു. 2009ല്‍ പുതിയമുഖം, കേരളാ കഫേ, പത്താം നിലയിലെ തീവണ്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

    2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനില്‍ റേഡിയോ ജോക്കിയായി  ജോലി ആരംഭിച്ച മീര പിന്നീട് സ്‌റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതോടെ ഗോള്‍ഡ് എഫ്.എം എന്ന സ്‌റ്റേഷനില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X