എം ജി വിജയ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് എം ജി വിജയ്. 2006ല്‍ പ്രിയനന്ദനന് സംവിധാനം ചെയ്ത 'പുലിജന്മം' എന്ന ചിത്രം നിര്‍മിച്ചു. 2015ല്‍ പ്രദീപന് മുല്ലനേഴി സംവിധാനം ചെയ്ത 'നമുക്കൊരേ ആകാശം' എന്ന ചിത്രം നിര്‍മിച്ചു. ജോയ് മാത്യൂ, ഷര്‍ബാനി മുഖര്‍ജി, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനുശേഷം 2018ല്‍ ഇരട്ടജീവിതം എന്ന ചിത്രം നിര്‍മിച്ചു.ആമി ആത്മജ, അച്ചുതാനന്ദന്, സുര്‍ജിത്ത്, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മലയാളത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡറുകളുടെ കഥ പറഞ്ഞ ചിത്രമാണിത്. അമ്മ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.