പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമാണ് മുസ്തഫ. രഞ്ജിത്തിന്റെ പാലേരി മാണിക്യം എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിനുശേഷം സത്യന്‍ അന്തിക്കാട്, പി ടി കുഞ്ഞുമുഹമ്മദ്,വി എം വിനു,ജി എസ് വിനയന്‍,വി ബോസ്, ജിജു അശോകന്‍, രഞ്ജിത് ശങ്കര്‍,വിനീത ശ്രീനിവാസന്‍ തുടങ്ങിയ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു. കുട്ടിക്കാലത്ത് തുടങ്ങിയ നാടകപ്രവര്‍ത്തനങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
സുലൈമാന്‍ കക്കോട് രചിച്ച ഹറൂൗീ;ബഫൂണ്‍ സാമ്രാജ്യം എന്ന നാടകത്തില്‍ പെരുച്ചാഴിയുടെ വേഷമിട്ടാണ് ആദ്യമായി നാടകനടനാവുന്നത്.നാട്ടുകാരന്‍കൂടിയായ സ്കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥി പ്രഭാതാണ് മുസ്തഫയ്ക്ക് നാടകത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു കൊടുത്തത്. അദ്ദേഹത്തിന്റെ ട്രൂപ്പിനുവേണ്ടി കുറെ നാടകങ്ങള്‍ പല സ്ഥലങ്ങളിലായി കളിച്ചു. പ്രഭാത് സംവിധാനം ചെയ്യുന്ന സ്കൂള്‍മത്സര നാടകങ്ങളില്‍ ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. പൂതപ്പാട്ടിനുശേഷം, കല്യാണ സൗഗന്ധികം, തീരം, കടല്‍ത്തീരത്ത്...തുടങ്ങിയ നാടകങ്ങളില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു.
നാടകപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുന്നതിനിടയിലാണ് ബെസ്റ്റ് ആക്ടര്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. അതില്‍ സെലക്ഷന്‍ കിട്ടിയതോടെ മിനി സ്‌ക്രീനില്‍ സജീവമാകാന്‍ തുടങ്ങി. ഇതിനിടയില്‍ അന്നും ഇന്നും എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. ഇതിലെ ക്യാമറയും കൈകാര്യം ചെയ്തു.പിന്നീട് വിശ്വനാഥന്‍ സംവിധാനം ചെയ്ത ഡോക്ടര്‍ പേഷ്യന്റ് എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു. ഈ ചിത്രത്തിനുശേഷം സംവിധായകന്‍ രഞ്ജിത്തിനെ പോയി കണ്ടെതിനെതുടര്‍ന്നാണ് പാലേരി മാണിക്യത്തിലേക്ക് അവസരം ലഭിക്കുന്നത്.
ഇതിലെ ബാര്‍ബര്‍ കേശവന്‍ എന്ന ശ്രീനിവാസന്റെ കുട്ടിക്കാലം ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിനു പുറമെ സംവിധാനം, ക്യാമറ തുടങ്ങിയ മേഖലകളില്‍ താല്‍പ്പര്യമുള്ള മുസ്തഫ കലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്തുള്ള ചേളാരിയില്‍ സുഹൃത്തിന്റെ സ്റ്റുഡിയോ നടത്തുന്നുണ്ട്. പാലോരി മാണിക്യത്തിനു ശേഷം നിരവധി മലയാള ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
അവാര്‍ഡുകള്‍
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച നവാഗത സംവിധായകന്‍ (കപ്പേള)