എൻ എൻ പിള്ള ജീവചരിത്രം

  മലയാള നാടകവേദിയുടെ ആചാര്യന്മാരില്‍ പ്രധാനിയാണ് എന്‍.എന്‍ പിള്ള.1917ല്‍ വൈക്കത്ത് ജനനം.കോട്ടയം സി.എം.എസ് കോളേജിലായിരുന്നു പഠനം.എന്നാല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ നാടുവിട്ട് മലയയില്‍ എത്തി.രണ്ടാം ലോകയുദ്ധകാലത്ത് ഐ.എന്‍.എ യുടെ പ്രചാരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.പിന്നീട് 1945ല്‍ നാട്ടില്‍ തിരിച്ചെത്തി.ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും കുടുംബസമേതം മലയയിലേക്കു പോയി. മൂന്നര വര്‍ഷത്തിനുശേഷം കോട്ടയം ഒളശ്ശയില്‍ താമസമാക്കി. 

  1952ല്‍ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. അക്കാലത്ത് ഒട്ടേറെ നാടകങ്ങള്‍ രചിച്ചു. മിക്കതും ജനശ്രദ്ധ നേടി.പ്രേതലോകം എന്ന നാടകത്തിന് 1966ല്‍  കേരളസാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 

  1991ലാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. സിദ്ധിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.ചിത്രത്തിലെ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി.തുടര്‍ന്ന് നാടോടി എന്ന ചിത്രത്തില്‍ അഭിനയിച്ചു.ചിന്നമ്മയാണ് ഭാര്യ. ചലച്ചിത്രതാരം  വിജയരാഘവനാണ് മകന്‍.1995ന് നവംബര്‍ 14ന് അന്തരിച്ചു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X