നെയ്യാറ്റിൻകര വാസുദേവൻ ജീവചരിത്രം

    കേരളത്തിലെ വളരെ പ്രശസ്തനായ ഒരു കർണാടക സം‌ഗീതജ്ഞ്ഞനായിരുന്നു നെയ്യാറ്റിൻകര വാസുദേവൻ(1940-2008).കർണ്ണാനന്ദകരമായ സ്വരവും, ഭാഷാവ്യാകരണത്തിലെ അപാരമായ പാണ്ഢിത്യവും വരദാനമായി ലഭിച്ച അദ്ദേഹം‌; ഉന്നതകുലജാതർ മാത്രം അരങ്ങുവാണിരുന്ന കർണാടക സം‌ഗീതമേഖലയിൽ, സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനായ ഏതാനും ചിലരിലൊരാളാണ്‌.തെക്കൻ തിരുവിതാംകൂറിലെ, നെയ്യാറ്റിൻ‌കരയിലുള്ള ഒരു ഇടത്തരം‌ കുടുംബത്തിലാണ്‌ വാസുദേവൻ ജനിച്ചത്. 

    ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തിൽ, സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും പിന്നീട് രാമാനന്ദ് കൃഷ്ണനിൽ നിന്നും അദ്ദേഹം‌ സംഗീതം അഭ്യസിച്ചു.ആലാപന ശൈലിയിലെ പ്രത്യേകതയും മധുരമായ ശബ്ദവും അദ്ദേഹത്തെ കേൾവിക്കാരുടെ പ്രിയങ്കരനാക്കി.തൃപ്പൂണിത്തുറ ആർ‌.എൽ.വി സം‌ഗീത കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായും‌, ആകാശവാണിയിൽ "എ" ഗ്രേഡ് ആർട്ടിസ്റ്റായും‌ അദ്ദേഹം‌ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

    റേഡിയോ പരിപാടികളിലൂടെ സംഗീതം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തിനു അനേകം ശിഷ്യന്മാരുണ്ട്. ശ്രീവത്സൻ മേനോൻ, മുഖത്തല ശിവജി തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്.സ്വാതിതിരുനാൾ കൃതികൾക്ക് ഏറെ പ്രചാരം നൽകിയ ഇദ്ദേഹത്തെ 2006 ൽ കേരള സർക്കാർ സ്വാതി പുരസ്‌കാരം നൽകി ആദരിച്ചു.2004ൽ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചു. നെയ്യാറ്റിങ്കര വാസുദേവൻ, 2008 മെയ് 13നു അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X