Celebs»Nikhila Vimal»Biography

    നിഖില വിമല്‍ ജീവചരിത്രം

    മലയാളം, തമിഴ്  ചലച്ചിത്രനടിയാണ് നിഖില വിമൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം. അമ്മ കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാമേളകളിൽ പങ്കെടുക്കുകയും നിരവതി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തളിപ്പറമ്പ് സൈദ്‌ കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ അൽഫോൻസാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്.  

    ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമല്‍ ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തില്‍ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില. ലവ് 24ഃ7 എന്ന ചിത്രത്തിന് ശേഷം നിഖില  വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി. വീണ്ടും കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം അഭിനയിച്ചു.രണ്ട് തമിഴ് ചിത്രത്തിന് ശേഷം  നിഖില വിമല്‍ തെലുങ്കിലേക്ക് ചേക്കേറുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയുടെ റീമേക്കുമായിട്ടാണ് നിഖില തെലുങ്കിലേക്ക് പോകുന്നത്. ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X