X
നിര്‍മല്‍ സഹദേവ്
Director/Story Writer/Screenplay Writer

നിര്‍മല്‍ സഹദേവ് ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് നിര്‍മ്മല്‍ സഹദേവ്.2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഫഹദ് ഫാസില്‍ ചിത്രം 'മണ്‍സൂണ്‍ മാംഗോസി'ന്റെ സഹസംവിധായകനായിരുന്നു. കൂടാതെ ശ്യാമപ്രസാദ് സംവിധാനം നിര്‍വ്വഹിച്ച് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഇവിടെ' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു.2018ല്‍ പ്രദര്‍ശനത്തിനെത്തിയ ശ്യാമപ്രസാദ് ചിത്രം 'ഹേ ജൂഡി'ന്റെ തിരക്കഥ എഴുതിയതും നിര്‍മ്മലാണ്.പ്രിഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'രണം' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. 

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍തന്നെ സിനിമയിലെ പൃഥ്വിരാജിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.രണം എന്ന പേരിനുമുന്‍പ് 'ഡെട്രോയിറ്റ് ക്രോസിംഗ്' എന്നായിരുന്നു ചിത്രത്തിന്റെ പേര്.പിന്നീട് മാറ്റുകയായിരുന്നു.ഇഷാ തെല്‍വാറാണ് ചിത്രത്തിലെ നായിക.ഡെട്രോയിറ്റിലെയും ടൊറേന്റോയിലെയും തെരുവുകളില്‍  പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍  ചില യഥാര്‍ത്ഥ സംഭവങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്.മലയാളത്തിലും തമിഴിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+