പി ജി വിശ്വംഭരൻ ജീവചരിത്രം

  മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് പി ജി വിശ്വംഭരന്‍. 1947ല്‍ തിരുവനന്തപുരത്ത് പ്ലാന്തോട്ടം വീട്ടില്‍ ഗംഗാധരന്റെയും പൊന്നിമ്മയുടെയും മകനായി ജനിച്ചു. 1970 കാലഘട്ടത്തിലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1976ല്‍ ഒഴുക്കിനെതിരെ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു.ആ വര്‍ഷം തന്നെ നീയെന്റെ ലഹരി എന്ന രണ്ടാമത്തെ ചിത്രവും സംവിധാനം ചെയ്തു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കി. പ്രധാനമായും കുടുംബചിത്രങ്ങളായിരുന്നു സംവിധാനം ചെയ്തിരുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സ്‌ഫോടനം സംവിധാനം ചെയ്തതും പി ജി വിശ്വംഭരനാണ്. ഏകദേശം അറുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.2010 ജൂണ്‍ 16ന് അന്തരിച്ചു. മീനയാണ് ഭാര്യ,വിമി,വിനോദ് എന്നിവരാണ് മക്കള്‍.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X