പി കെ മുരളിധരന്‍ ജീവചരിത്രം

  മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് പികെ മുരളീധരന്‍.2006ല്‍ കിലുക്കം കിലുകിലുക്കം, ക്ലാസ്‌മേറ്റ്‌സ് എന്നീ ചിത്രങ്ങള്‍  നിര്‍മിച്ചു.പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യമാധവന്‍, നരേന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ക്ലാസ്‌മേറ്റ്‌സ് വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. കൂടാതെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.ലാല്‍ ജോസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.2007-ൽ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചോക്കലേറ്റ് എന്ന ചിത്രം നിര്‍മിച്ചു.അനന്താ വിഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്.വൈശാഖ മൂവീസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം 2007-ൽ ഇറങ്ങിയ ചിത്രങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന പ്രദർശന വിജയം നേടിയ മലയാളചലച്ചിത്രമായിരുന്നു.2009ല്‍ റോബിന്‍ഹുഡ് എന്ന ചിത്രം നിര്‍മിച്ചു.2013ല്‍  ജിത്തു ജോസഫ് സംവിധാനത്തില്‍ മെമ്മറീസ് എന്ന ചിത്രം നിര്‍മിച്ചു.പൃഥ്വിരാജ്, മേഘ്‌ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, മധുപാല്‍ തുടങ്ങിയവരായിരുന്നു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.അനന്ത വിഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X