Celebs»Padhma priya»Biography

    പത്മപ്രിയ ജീവചരിത്രം

    മലയാളം- തമിഴ് ചലച്ചിത്രനടിയാണ് പദ്മപ്രിയ. ചെറുപ്പം മുതലേ  നൃത്തം അഭ്യസിച്ച പത്മപ്രിയ 200ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.നാട്യബ്രഹ്മ വി എസ് രാമമൂര്‍ത്തിയാണ് ഗുരു. 1990കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. 
     
    അഭിനയത്തോടും, മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു.തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യ്തു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
     
    കൂടാതെ ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.അമൃതം, രാജമാണിക്യം, കറുത്ത പക്ഷികള്‍, നാലു പെണ്ണുങ്ങള്‍, ഭൂമി മലയാളം, കുട്ടി സ്രാങ്ക്, സീനിയേര്‍സ്, കോബ്ര, പോപ്പിന്‍സ്, മാഡ് ഡാഡ്, ടിയാന്‍, ക്രോസ്‌റോഡ്, പഴശ്ശിരാജ, പരദേശി, ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.2014നവംബര്‍ 12ന്  ജാസ്മിന്‍ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം ചെയ്തു.
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X