പത്മരാജ് രതീഷ് ജീവചരിത്രം

    യുവ ചലച്ചിത്രതാരമാണ് പത്മരാജ് രതീഷ്.പ്രശസ്ത നടന്‍ രതീഷിന്റെ മകനാണ്. ബാസ്‌ക്കറ്റ് ബോള്‍ താരം കൂടിയായ പത്മരാജ് ബിബിഎം കഴിഞ്ഞ് രണ്ടു വര്‍ഷം ജോലിചെയ്യ്തശേഷം അമ്മയുടെ ചികിത്സാര്‍ത്ഥം ജോലി ഉപേക്ഷിക്കുകയായിരുന്നു. ദീപു കരുണാകരന്റെ സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഫയര്‍മാന്‍' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

    സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യം അച്ഛന്റെ സുഹൃത്തുകൂടിയായ മമ്മൂട്ടിയെ അറയിച്ചിരുന്നു. പിന്നീട് ഒരു ഫീച്ചറിനൊപ്പം പ്രസിദ്ധീകരിച്ച ചിത്രം കണ്ടാണ് 'ഫയര്‍മാന്‍' സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചത്. ഒരു റെസ്‌ക്യൂ ഓപ്പറേഷന്റെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. 

    ഒരു നഗരത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന തീപിടുത്തം തടയാന്‍ ഫയര്‍ഫോഴ്‌സ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രം അവതരിപ്പിച്ചത്. ചിത്രത്തില്‍  തടവുപുള്ളിയായാണ് പത്മരാജ് അഭിനയിച്ചത്. തുടര്‍ന്ന് ജി മാര്‍ത്താണ്ഡന്‍ സംവിധാനം നിര്‍വ്വഹിച്ച 'അച്ഛാ ദിന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2016ല്‍ അനു റാം സംവിധാനം ചെയ്യ്ത 'ദം', ദീപു കരുണാകരന്‍ സംവിധാനം ചെയ്യ്ത 'കരിങ്കുന്നം 6എസ്' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 

    2017ല്‍ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യ്ത 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തില്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. വിശുദ്ധ പുസ്തകം, തീറ്റ റപ്പായി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ചലച്ചിത്രതാരം പാര്‍വതി രതീഷ്, പത്മ രതീഷ്, പ്രണവ് രതീഷ് എന്നിവര്‍ സഹോദരങ്ങളാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X