X
പ്രസീത ചാലക്കുടി
Singer

പ്രസീത ചാലക്കുടി ജീവചരിത്രം

പ്രശസ്ത നാടന്‍പാട്ട് കലാകാരിയാണ് പ്രസീത ചാലക്കുടി. വേളൂർക്കര യു.പി.യിലും പരിയാരം സെന്റ്‌ ജോർജ് ഹൈസ്കൂളിലും ചാലക്കുടി കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി ഹൈസ്കൂളിലും ആയിരുന്നു പ്രാഥമിക വിദ്യഭ്യാസം. ഫോക്‌ലോറിൽ എം.ഫില്ലും നെറ്റും നേടിയ പ്രസീത ഉത്തരകേരളത്തിലെ പുലയരുടെ നാടൻ പാട്ടുകൾ എന്ന വിഷയത്തിൽ കേരളകലാമണ്ഡലത്തിൽ പിഎച്ച് ഡി. ചെയ്തിട്ടുണ്ട്.

''നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ'' എന്നു തുടങ്ങുന്ന നാടന്‍പാട്ട് പാടിയതോടെയാണ് പ്രസീത ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് സ്റ്റേജ് ഷോകളിലൂടെ നാടന്‍പാട്ട് രംഗത്ത് സജീവമായി. നാൽപ്പതിലധികം തവണ ഗൾഫ്‌നാടുകൾ സന്ദർശിച്ചിട്ടുള്ള പ്രസീത 2010 ൽ പതി ഫോക്ക് അക്കാദമി എന്ന സ്വന്തം കലാസമിതിക്ക് രൂപം നൽകി. നാടൻപാട്ടുകളും കലാരൂപങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഇവരുടെ സ്റ്റേജ്‌ ഷോയിൽ പതിനെട്ടോളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. മുടിയാട്ടം, മലവാഴിയാട്ടം, മയിലാട്ടം, കരകാട്ടം, വട്ടമുടി, കരിങ്കാളി, ക്ഷേത്രപാലകൻ തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങളെ അതിന്റെ തനിമയിൽ പരിചയപ്പെടുത്താനുള്ള ശ്രമമാണ് അക്കാദമിയുടെത്. പിഗ്മാൻ ,വസന്തത്തിന്റെ കനൽ വഴികൾ എന്നീ മലയാള ചലച്ചിത്രങ്ങളിൽ പ്രസീത പാട്ടുകൾ പാടിയിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+