Celebs»Prem Kumar»Biography

    പ്രേം കുമാർ ജീവചരിത്രം

    മലയാള ചലച്ചിത്ര നടനും, ടെലിവിഷന്‍ സീരിയല്‍ അഭിനേതാവുമാണ് പ്രേം കുമാര്‍. 1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ചു. ജെയിംസ്  സാമുവല്‍, ജയകുമാരി എന്നിവരാണ് മാതാപിതാക്കള്‍. കോളേജ് കാലഘട്ടത്തില്‍  തന്നെ കലയിലും സാഹിത്യത്തിലും സജീവമായി പങ്കെടുത്തിരുന്നു. കോളേജ് കാലഘട്ടത്തില്‍ ഓള്‍ ഇന്ത്യ റേഡിയോയുടേയും ദൂരദര്‍ശന്റേയും പാനല്‍ ലിസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേം കുമാര്‍  അഭിനയലോകത്ത് പ്രശസ്തവാനാകുന്നത്. ദൂരദര്‍ശനില്‍ ചെയ്ത സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായിരുന്നു. മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ആദ്യചിത്രം പി.എ. ബക്കര്‍ സംവിധാനം ചെയ്ത സഖാവ്  ആയിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളില്‍ പ്രേംകുമാര്‍ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തില്‍ ഇദ്ദേഹം ജനപ്രിയനായിത്തീര്‍ന്നു. 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ 18 ചിത്രങ്ങളില്‍ നായക വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. ജിഷയാണ ഭാര്യ, ജെമീമ മകള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X