X
ഹോം » താരങ്ങള്‍ » പ്രിയദർശൻ » ജീവചരിത്രം
പ്രിയദർശൻ
Director/Lyricst/Producer

പ്രിയദർശൻ ജീവചരിത്രം

മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ചലച്ചിത്രസം‌വിധായകനാണ് പ്രിയദർശൻ. തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചു വളർന്നത്. അദ്ദേഹത്തിന്റെ അച്ഛൻ കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയൻ ആയിരുന്നു. ഇതുകാരണം ധാരാളം സാഹിത്യപുസ്തകങ്ങൾ വായിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഹാസ്യത്തിൽ അദ്ദേഹത്തിനുള്ള താല്പര്യം അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ചെറുപ്പ കാലത്ത് ക്രിക്കറ്റിൽ താൽപര്യമുണ്ടായിരുന്ന പ്രിയന് പക്ഷേ ക്രിക്കറ്റ് പന്ത് പതിച്ച് ഇടതു കണ്ണിന് പരിക്കേറ്റതിനു ശേഷം അത് ഉപേക്ഷിക്കേണ്ടി വന്നു.
 
മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും പ്രിയദർശൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർ നിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. 2007-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം പ്രിയന്റെ "കാഞ്ചീവരം" എന്ന തമിഴ് ചിത്രത്തിനായിരുന്നു. പ്രിയന്റെ രണ്ടാമത്തെ സിനിമയുടെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയ ലിസിയെ പിന്നീട് അദ്ദേഹം തന്റെ പത്നിയായി സ്വീകരിച്ചു. ഇരുവരും ഒരുമിച്ച് പന്ത്രണ്ട് സിനിമകളിൽ പ്രവർത്തിച്ചു. പിന്നീട് 2014 ഡിസംബർ മാസം ഇവർ നിയമപരമായി വേർപിരിഞ്ഞു. കല്യാണി, സിദ്ധാർത്ഥ് എന്നിവർ മക്കളാണ്. പ്രശസ്ത നടൻ മോഹൻലാൽ പ്രിയന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. മോഹൻലാലിനൊപ്പം പ്രിയദർശൻ ഒരു പാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. ചിത്രം, കിലുക്കം, കാലാപ്പാനി, വന്ദനം, താളവട്ടം, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയവ ഇവയിൽ ചിലതാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+