പ്രിയനന്ദനൻ ജീവചരിത്രം

  ചലചിത്ര സംവിധായകനാണ് പ്രിയനന്ദനന്‍. തൃശ്ശൂരിലെ  വല്ലച്ചിറയാണ് സ്വദേശം. പൂച്ചിന്നിപ്പാടം തൊട്ടിപ്പറമ്പില്‍ പരേതനായ രാമകൃഷ്ണന്റെയും കൊച്ചമ്മിണിയുടെയും മകനാണ്. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ഏഴാം ക്ലാസ്സില്‍ വെച്ചു പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് സ്വര്‍ണ്ണപ്പണി പരിശീലിച്ചു. അക്കാലയാളവില്‍  നാട്ടിലെ നാടകസംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. മുഖ്യമായും സ്ത്രീവേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് നാടകവേദിയിയെകുറിച്ച്  മനസ്സിലാക്കുകയും നാടകസംവിധാനം ആരംഭിക്കുകയും ചെയ്തു. ആക്കാലത്ത്   പ്രിയന്‍ വല്ലച്ചിറ എന്ന  പേരിലായിരുന്നു അറിയപെട്ടിരുന്നത്.

  നാടകരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യാദൃച്ഛികമായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം സിനിമയില്‍ സജീവമായി. പി.ടി.കുഞ്ഞുമുഹമ്മദ്, കെ.ആര്‍.മോഹനന്‍ എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണ് ചലച്ചിത്രരംഗത്തേക്കു വരുന്നത്. ഇ.എം.എസിന്റെ ആരാധകനായ ഒരാള്‍ അദ്ദേഹം അന്തരിച്ചതിന്റെ അടുത്ത ദിവസം മരിക്കുന്നതു അവതരിപ്പിക്കുന്ന' നെയ്ത്തുകാര'നാണ് ആദ്യമായി സംവിധാനം ചെയ്ത മുഴുനീളചലച്ചിത്രം. ശേഷം പുലിജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,പാതിരാ കാലം എന്നീ ചലച്ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. 2018ല്‍ സൈലന്‍സര്‍ എന്ന ചിത്രം സംവിധാനം ചെയ്തു.

  ശാസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ രചിച്ച സൈലന്‍സര്‍ എന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമൂഹത്തോടുള്ള പ്രതിഷേധക സൂചകമായി സ്വന്തം മോട്ടോര്‍ സൈക്കിളിന്റെ സൈലന്‍സര്‍ ഊരിവച്ച് യാത്രചെയ്യുന്ന ഈനാശുവെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അജിതയാണ് ഭാര്യ. മക്കള്‍: അപര്‍ണ, അശ്വഘോഷന്‍.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X