20 Feb, 1966 | Thrissur
Director/Actor/Story Writer
ചലചിത്ര സംവിധായകനാണ് പ്രിയനന്ദനന്‍. തൃശ്ശൂരിലെ വല്ലച്ചിറയാണ് സ്വദേശം. പൂച്ചിന്നിപ്പാടം തൊട്ടിപ്പറമ്പില്‍ പരേതനായ രാമകൃഷ്ണന്റെയും കൊച്ചമ്മിണിയുടെയും മകനാണ്. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ഏഴാം ക്ലാസ്സില്‍ വെച്ചു പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് സ്വര്‍ണ്ണപ്പണി പരിശീലിച്ചു. അക്കാലയാളവില്‍ നാട്ടിലെ നാടകസംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. മുഖ്യമായും സ്ത്രീവേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് നാടകവേദിയിയെകുറിച്ച് മനസ്സിലാക്കുകയും നാടകസംവിധാനം ആരംഭിക്കുകയും ചെയ്തു. ആക്കാലത്ത് പ്രിയന്‍ വല്ലച്ചിറ എന്ന പേരിലായിരുന്നു അറിയപെട്ടിരുന്നത്. നാടകരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യാദൃച്ഛികമായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം സിനിമയില്‍ സജീവമായി. പി.ടി.കുഞ്ഞുമുഹമ്മദ്, കെ.ആര്‍.മോഹനന്‍ എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണ് ചലച്ചിത്രരംഗത്തേക്കു വരുന്നത്. ഇ.എം.എസിന്റെ ആരാധകനായ ഒരാള്‍ അദ്ദേഹം അന്തരിച്ചതിന്റെ അടുത്ത ദിവസം മരിക്കുന്നതു അവതരിപ്പിക്കുന്ന' നെയ്ത്തുകാര'നാണ് ആദ്യമായി സംവിധാനം ചെയ്ത മുഴുനീളചലച്ചിത്രം. ശേഷം പുലിജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,പാതിരാ കാലം എന്നീ ചലച്ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. 2018ല്‍ സൈലന്‍സര്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ശാസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ രചിച്ച സൈലന്‍സര്‍ എന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമൂഹത്തോടുള്ള പ്രതിഷേധക സൂചകമായി സ്വന്തം മോട്ടോര്‍ സൈക്കിളിന്റെ സൈലന്‍സര്‍ ഊരിവച്ച് യാത്രചെയ്യുന്ന ഈനാശുവെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അജിതയാണ് ഭാര്യ. മക്കള്‍: അപര്‍ണ, അശ്വഘോഷന്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പ്രിയനന്ദനൻ | 16 Oct 2023 | |
| സുസ്‌മേഷ് ചന്ദ്രോത്ത് | Oct 2023 | |
| പ്രിയനന്ദനൻ | Oct 2021 |
| പേര് | പ്രിയനന്ദനൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 20 Feb 1966 |
| പ്രായം | 60 |
| ജനിച്ച സ്ഥലം | Thrissur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പ്രിയനന്ദനൻ ആസ്തി |
|
| ആസ്തി | |
The age of പ്രിയനന്ദനൻ in the 2026 was 60.
The പ്രിയനന്ദനൻ's was born in Thrissur.
The DOB for പ്രിയനന്ദനൻ was 20 Feb 1966.
The most recent movies for പ്രിയനന്ദനൻ is ദി വോട്ടര്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.