»   » മോഹന്‍ലാലിന്റെ ഒടിയന്‍ ഒരുങ്ങുമ്പോള്‍ മനസ്സിലെ ഒടിയനെക്കുറിച്ച് പ്രിയനന്ദനന്‍! പോസ്റ്റ് വൈറല്‍!

മോഹന്‍ലാലിന്റെ ഒടിയന്‍ ഒരുങ്ങുമ്പോള്‍ മനസ്സിലെ ഒടിയനെക്കുറിച്ച് പ്രിയനന്ദനന്‍! പോസ്റ്റ് വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ ഒന്നടങ്കം ഒടിയന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുകയാണ്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

സുജാത 100 പിന്നിട്ടു, വ്യത്യസ്തമായ ആഘോഷവുമായി മഞ്ജു വാര്യരും സംഘവും,ചിത്രങ്ങള്‍ വൈറല്‍!

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. അവസാന ഘട്ട ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പായി മോഹന്‍ലാല്‍ അജോയ് വര്‍മ്മയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് തന്‍െ മനസ്സിലെ ഒടിയനെക്കുറിച്ചുള്ള കുറിപ്പുമായി സംവിധായകന്‍ പ്രിയനന്ദനന്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായിരുന്നു.

നേരത്തെ തീരുമാനിച്ചിരുന്നു

ഒടിയന്‍ എന്ന പേരില്‍ സിനിമ ഇറക്കാന്‍ തീരുമാനിച്ചിരുന്നു. പി കണ്ണന്‍കുട്ടിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കാനായിരുന്നു തീരുമാനിച്ചത്. ജിനു എബ്രഹമായിരുന്നു തിരക്കഥ ഒരുക്കുന്നത്.

സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്കിലൂടെയാണ് പ്രിയനന്ദന്‍ തന്റെ മനസ്സിലുള്ള ഒടിയനെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഒടിയനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.

പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്

സിനിമയുടെ പോസ്റ്ററും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. പി കണ്ണന്‍കുട്ടിയുടെ നോവലിന്‍രെ ചലച്ചിത്ര ആവിഷ്‌ക്കാരത്തിനായി താന്‍ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

മനസ്സിലുണ്ടായിരുന്ന ഒടിയനെക്കുറിച്ച് പ്രിയനന്ദന്‍ കുറിച്ചിരിക്കുന്നത് കാണൂ. ഫേസ്ബുക്ക് പോസ്റ്റ് വായിക്കൂ.

നേരത്തെ പ്രചരിച്ച റിപ്പോര്‍ട്ട്

ഫഹദ് ഫാസിലിനെ നായകനാക്കി പ്രിയനന്ദന്‍ ഒടിയന്‍ ഒരുക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2202ലെ കറന്റ് ബുക്‌സ് സുവര്‍ണ്ണ ജൂബിലി പുരസ്‌കാരം നേടിയ നോവലാണ് ഒടിയന്‍.

English summary
Priyanandanan facebook post about Odiyan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X