twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ സെക്‌സ് ഉണ്ട്, പ്രതിഫലം കൂട്ടി തരണം! നടി ശര്‍ബാനി അത് ബോധ്യമാക്കി തന്നുവെന്ന് സംവിധായകന്‍

    |

    കെപി രാമനുണ്ണിയുടെ നോവലിനെ ആസ്പദമാക്കി പ്രിയനന്ദന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സൂഫി പറഞ്ഞ കഥ. തമ്പി ആന്റണി, പ്രകാശ് ബാരെ, ബംഗാളി നടി ശര്‍ബാനി മുഖര്‍ജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയില്‍ ശര്‍ബാനി അവതരിപ്പിച്ച കാര്‍ത്തി എന്ന നായികയ്ക്കു വേണ്ടി മലയാളത്തിലെ പലരേയും സമീപിച്ചിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ പ്രിയനന്ദന്‍.

    എന്നാല്‍ ചിത്രത്തില്‍ സെക്‌സ് ഉള്ളതിനാല്‍ കൂടുതല്‍ പ്രതിഫലം തരണമെന്നായിരുന്നു പലരും ആവശ്യപ്പെട്ടതെന്ന് പറയുകയാണ് സംവിധായകനിപ്പോള്‍. സൂഫി പറഞ്ഞ കഥ സിനിമയാക്കുന്നതിനെ കുറിച്ചുള്ള പഴയൊരു വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കൊണ്ടാണ് അന്നത്തെ ഓര്‍മ്മകള്‍ പ്രിയനന്ദന്‍ പറഞ്ഞിരിക്കുന്നത്.

    (ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

    പ്രിയനന്ദന്റെ പോസ്റ്റ്

    അമ്പലവും പള്ളിയും നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കട്ടെ നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ മതിലുകള്‍ പാടില്ല. (ബഷീര്‍)


    എന്റെ മൂന്നാമത്തെ സിനിമയായിരുന്നു സൂഫി പറഞ്ഞ കഥ. തമ്പി ആന്റണിയും പ്രകാശ് ബാരയും കാരണമാണ് ഈ സിനിമ സംഭവിച്ചത്. ഒരു പക്ഷെ 16. എം.എം. എന്ന ഫോര്‍മാറ്റില്‍ നിന്നു മാറി ഷൂട്ട് ചെയ്ത സിനിമയും സൂഫി പറഞ്ഞ കഥയാണ്. സിനിമ അറിയാന്‍ നടക്കുന്ന ആരംഭകാലത്ത് ഭയം കലര്‍ന്ന ബഹുമാനത്തോടെ മാത്രമെ ഞാന്‍ ക്യാമറമാന്‍ കെ.ജി. ജയേട്ടനെ കണ്ടിരുന്നത്. (കെ.ആര്‍ മോഹനേട്ടന്റെയും, മണിലാലിന്റെയുമൊക്കെ വര്‍ക്കുകളില്‍ ജയേട്ടനായിരുന്നു ക്യാമറ. ഞാന്‍ സംവിധാന സഹായിയും).

     പ്രിയനന്ദന്റെ പോസ്റ്റ്

    ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോ ജയേട്ടനെ വിളിക്കാനൊന്ന് ഭയപ്പെടുകയും ചെയ്തിരുന്നു. പുലിജന്മത്തിന്റെ ക്യാമറമാനും ജയേട്ടന്‍ തന്നെയായിരുന്നു. ആ സിനിമ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. നമ്മള്‍ പഠിക്കാനും അറിയാനും വേണ്ടിയുള്ള ഒച്ചകള്‍ ഒരു പക്ഷെ മറക്കാന്‍ കഴിയാത്ത ശ്രദ്ധയുടെ അടയാളമാകാനായിന്നുവെന്ന്. ഈ സിനിമക്ക് മികച്ച ഛായഗ്രഹകനുള്ള സംസ്ഥാന അവാര്‍ഡും ജയേട്ടനായിരുന്നു. മതം എന്നതിനേക്കാള്‍ സ്‌നേഹം, പ്രണയം എന്നൊക്കെ പറയുന്നതിന് വ്യാഖ്യാനങ്ങളുടെ മറുകരയുണ്ടെന്ന് സൂഫി എന്നെ അനുഭവപ്പെടുത്തിയിട്ടുണ്ട്.

     പ്രിയനന്ദന്റെ പോസ്റ്റ്

    എന്താണ് പാരമ്പര്യം എന്നതല്ല എന്താണ് പാരസ്പര്യം എന്നതാണ് മുഖ്യമെന്നും അറിയാനുള്ള വഴിയും സൂഫിയിലുണ്ട്. കലാകൗമുദില്‍ ഖണ്ഡശയായി വരുന്ന കാലത്ത് വായിക്കുമ്പോള്‍ ഞാന്‍ സ്വപ്നത്തിന്റെ നൂലില്‍ ഒരിക്കലും ചേര്‍ത്തു വെച്ചിരുന്നില്ല സൂഫിയെ. കെ.പി.രാമനുണ്ണി ആദ്യമായ് തിരക്കഥ രചിച്ചതും സൂഫിക്കു വേണ്ടി തന്നെ. ഈ സിനിമയിലെ നായികക്കു വേണ്ടി മലയാളത്തിലെ പലരേയും സമീപിച്ചിരുന്നു. അവരുടെ സമീപനമെന്നു പറയുന്നത് സിനിമയില്‍ സെക്‌സ് ഉണ്ട് അതുകൊണ്ട് പ്രതിഫലം കൂട്ടി തരണമെന്നൊക്കെയായിരുന്നു.

     പ്രിയനന്ദന്റെ പോസ്റ്റ്

    അഭിനയവും സെക്‌സും തമ്മിലുളള ബന്ധമെന്നത് പണമാണോ എന്ന് ഞാന്‍ ചിന്തിക്കാതെയുമിരുന്നില്ല. ഇവിടെയൊക്കെയാണ് ശര്‍ബാനി പ്രസക്തമാകുന്നതും അഭിനേത്രി വെറും നടിയാകുന്നതും. ആര്‍ട്ടിസ്റ്റാകുന്നതും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ശര്‍ബാനി ബോധ്യമാക്കി തന്നു. തന്റെ 25 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ഈ സിനിമയിലൂടെ മോഹന്‍ സിത്താരക്ക് ലഭിച്ചു. 'തെക്കിനികോലായാ ചുമരില്‍ ഞാനെന്റെ ' അതി മനോഹരമായ വരികള്‍ എഴുതിയ റഫീക് അഹമ്മദിനുമായിരുന്നു ഗാനരചനക്കുള്ള സമ്മാനവും. തമ്പിച്ചായനും പ്രകാശ് ബാരക്കും ഒരിക്കല്‍ കൂടി നന്ദി.

    English summary
    Priyanandanan Talks About His Movie Sufi Paranja Katha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X