Celebs»Rafi»Biography

    റാഫി ജീവചരിത്രം

    മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത സംവിധായകനാണ്  റാഫി മെക്കാര്‍ട്ടിന്‍.സിദ്ദിഖ്-ലാല്‍മാരുടെ സഹസംവിധായകനാണ്  ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.പിന്നീട് രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. ഈ ചിത്രങ്ങളിലെല്ലാം റാഫി- മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടുണ്ടായിരുന്നു.എന്നാല്‍  പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ചിത്രത്തിലൂടെ റാഫി സ്വതന്ത്ര സംവിധായകനായി. ഹാസ്യം പ്രമേയമായ നിരവധി  ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സൂപ്പര്‍മാന്‍, പഞ്ചാബി ഹൗസ്, സത്യ ശിവം സുന്ദരം, തെങ്കാശിപട്ടണം, ചതിക്കാത്ത ചന്തു, പാണ്ടിപട, ഹലോ, ലൗ ഇന്‍ സിംഗപ്പൂര്‍, ചൈനാടൗണ്‍, റിങ്ങ് മാസ്റ്റര്‍ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. റാഫിയുടെ അനുജനായ ഷാഫിയും ചലചിത്രസംവിധായകനാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X