രാജേഷ് നായര്‍
Born on
രാജേഷ് നായര്‍ ജീവചരിത്രം
ചലച്ചിത്രസംവിധായകനാണ് രാജേഷ് നായര്‍.2013ല്‍ 'അന്നും ഇന്നും എന്നും' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.നിഷാന്‍, സിദ്ധിഖ്, തിലകന്, രേഖ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വയ ഫിലിംസാണ് നിര്‍മ്മിച്ചത്.2013ല്‍ റിമ കല്ലിങ്കല്‍, പാര്‍ത്ഥിവന്‍, ജോജൂ ജോര്‍ജ്, വിജയ് ബാബു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'എസ്കേപ്പ് ഫ്രം ഉഗാണ്ട' എന്ന ചിത്രം സംവിധാനം ചെയ്തു. 2015ല്‍ സോള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രം സംവിധാനം ചെയ്തു. ബിജു മേനോന്, സുഹാസിനി മണിര്തനം, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, സുധീര്‍ കരമന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.2018ല്‍ 'കല്യാണം' എന്ന ചിത്രം സംവിധാനം ചെയ്തു.ഗോവിന്ദ് വിജയന്, സുമേഷ് മധു, രാജേഷ് രാധാകൃഷ്ണന് നായര്‍ എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ശ്രാവണ്‍ മുകേഷ്,ശ്രീനിവാസന്, മുകേഷ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.