Celebs»Ranbir Kapoor»Biography

    രണ്‍ബീര്‍ കപൂര്‍ ജീവചരിത്രം

    ബോളിവുഡ് ചലച്ചിത്രനടനാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡ് താരങ്ങളായ റിഷി കപൂറിന്റെയും നീതു സിങ്ങിന്റെയും മകനായി 1982 സെപ്റ്റംബര്‍ 28ന് മുംബൈയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സ്‌ക്കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ്, ലീ സ്ട്രാസ്ബര്‍ഗ് തിയറ്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്  എന്നിവിടങ്ങളില്‍ നിന്നും ഫിലിംമേക്കിങ്ങിനെ കുറിച്ച് പഠിച്ചു. പിന്നീട് പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സഹായിയായി പ്രവര്‍ത്തിച്ചുതുടങ്ങി. 2007ല്‍ അദ്ധേഹത്തിന്റെ ചിത്രമായ സാവരിയയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു, 2009ല്‍ പ്രദര്‍ശനത്തിനെത്തിയ വേക്ക് അപ് സിഡ്, അജാബ് പ്രേം കി ഘസാബ് കഹാനി, റോക്കറ്റ് സിംഗ് സെയില്‍സ്മാന്‍ ഓഫ് ദീസ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം രണ്‍ബീറിനെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. 2011ല്‍ അഭിനയിച്ച റോക് സ്റ്റാര്‍, 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ബാര്‍ഫി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഈ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. ചലച്ചിത്ര അഭിനയത്തിനുപറമെ പിക്ചര്‍ ഷു പ്രെഡക്ഷന്‍സ് എന്ന കമ്പനിയുടെ സഹസ്ഥാപകനാണ്. കൂടാതെ മുംബൈ സൂപ്പര്‍ ലീഗിലെ  ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സഹഉടമസ്ഥനാണ്.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X