Celebs»Rani Chandra»Biography

    റാണി ചന്ദ്ര ജീവചരിത്രം

    മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ചലച്ചിത്ര നടിയാണ് റാണി ചന്ദ്ര.കൊച്ചിയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന റാണി ബാല്യകാലത്തു തന്നെ നൃത്തം പഠിച്ചുതുടങ്ങിയിരുന്നു.എറണാകുളം സെന്റ് തെരേസസിലായിരുന്നു പഠനം.ഈ സമയത്ത് സ്വന്തമായി ഒരു ഡാന്‍സ് ഗ്രൂപ്പ് തുടങ്ങിയിരുന്നു.ആ വര്‍ഷം തന്നെ എറണാകുളത്ത് നടന്ന മിസ് കേരള മത്സരത്തില്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതോടെ ചലച്ചിത്രരംഗത്തേക്ക് കടന്നവന്നു.അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് ഉത്സവം,സിന്ദൂരം,സ്വപ്‌നാടനം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.സ്വപ്‌നാടനം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.1976ല്‍ ഒരു വിമാനപകടത്തില്‍ വെച്ച് മരണപ്പെട്ടു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X