X
രവി ശങ്കര്‍
Producer

രവി ശങ്കര്‍ ജീവചരിത്രം

ലോക പ്രശസ്തനായ  ഇന്ത്യന്‍ സംഗീതഞ്ജനാണ് പണ്ഡിറ്റ് രവിശങ്കര്‍. 1920 ഏപ്രില്‍ 7ന് വാരണാസിയില്‍ ബാരിസ്റ്റര്‍ ശ്യാം ശങ്കറിന്റെ ഏഴു മക്കളില്‍ ഏറ്റവും ഇളയവനായായി ജനിച്ചു. നാടോടി സംഗീതമാണ് ആദ്യം പഠിച്ചത്. പിന്നീട് ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍ നിന്നു സിതാര്‍ വായന അഭ്യസിച്ചു. 1949 മുതല്‍ 1956 വരെ ആകാശവാണിയില്‍ സംഗീതസംവിധായകനായിരുന്നു. കുറച്ചു കാലം  പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളില്‍ ഭാരതീയ സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. സത്യജിത്‌റേയുടെ പഥേര്‍ പാഞ്ചാലി, അപരാജിത തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. 

യെഹൂദി മെനുഹിനെയും ബീറ്റില്‍സ് ജോര്‍ജ്ജ് ഹാരിസണെയും കൂടാതെ, സംഗീത പ്രതിഭകളായ ഴാങ് പിയറി രാംപാല്‍, ഹൊസാന്‍ യമമോട്ടോ, മുസുമി മിയാഷിത, ഫിലിപ്പ് ഗ്ലാസ്, കോള്‍ട്രെന്‍ എന്നിവര്‍ക്കൊപ്പവും രവിശങ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  1952ലാണ് യെഹൂദി മെനുഹിനുമായുള്ള ബന്ധം രവിശങ്കര്‍ തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ വെസ്റ്റ് മീറ്റ്‌സ് ഈസ്റ്റ് എന്ന ഫ്യൂഷന്‍ സംഗീതം ഏറെ മികച്ചതാണ്. ഉസ്താദ് അല്ലാരാഖയുമൊത്ത് വുഡ്‌സ്‌റ്റോക്ക് കണ്‍സര്‍ട്ട് നടത്തിയിട്ടുണ്ട്.ആന്ദ്രേ പ്രെവിന്റെ സംവിധാനത്തില്‍ ലണ്ടന്‍ ഫില്‍ഹാര്‍മോണിക് ഓര്‍കസ്ട്രയുമായി സിതാര്‍വാദനം നടത്തി. 30ല്‍ പരം രാഗങ്ങള്‍ രവിശങ്കര്‍ സൃഷ്ടിച്ചിട്ടുണ്ട്.

അപുര്‍സന്‍സാര്‍, പഥേര്‍ പാഞ്ചാലി, കാബൂളിവാല, നീചാ നഗര്‍, ധര്‍ത്തി കേ ലാല്‍, അനുരാധ, ഗോധാന്‍, മീര, ഗാന്ധി എന്നിവയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്. ഡല്‍ഹിയില്‍ നാഷണല്‍ ഓര്‍ക്കെസ്ട്രാ രൂപവല്‍കരിക്കാന്‍ മുന്നിട്ടിറങ്ങിയത് രവിശങ്കറാണ്. കൂടാതെ യു.എസിലും ബോംബെയിലും കിന്നര സംഗീതവിദ്യാലയം സ്ഥാപിച്ചു. 1999ല്‍ ഭരതത്തിന്റെ പരമ്മോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകള്‍ക്ക് ലഭിക്കുന്ന ഗ്രാമി പുരസ്‌കാരത്തിന് മൂന്ന് തവണ അര്‍ഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രാമി പുരസ്‌കാരം മരണാനന്തരം ലഭിച്ചു. 1985ല്‍  കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സില്‍നിന്നു ലഭിച്ച ഡോക്ടറേറ്റിനു പുറമെ 1999ലെ ഭാരത രത്‌നം ഉള്‍പ്പെടെ പല ബഹുമതികളും  നേടിയിട്ടുണ്ട്. 1986 മുതല്‍ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഗാന്ധി സിനിമയുടെ പശ്ചാത്തല സംഗീതത്തിന് ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

രണ്ട് ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിന്റെയും കര്‍ത്താവുകൂടിയാണ് രവിശങ്കര്‍.മൂന്നുതവണ അദ്ദേഹം വിവാഹിതനായി. ആദ്യ ഭാര്യ പ്രമുഖ സംഗീതജ്ഞയായിരുന്ന അന്നപൂര്‍ണാ ദേവിയായിരുന്നു.ഇവരില്‍ ഒരു മകനുണ്ടായിരുന്നു. പിന്നീടുണ്ടായ രണ്ട് വിവാഹങ്ങളില്‍ അദ്ദേഹത്തിന് രണ്ട് പുത്രിമാരുണ്ടായി. പ്രമുഖ അമേരിക്കന്‍ ഗായിക നോറാ ജോണ്‍സും ഇന്ത്യന്‍ സിത്താര്‍ വിദഗ്ദ്ധ അനൗഷ്‌ക ശങ്കറുമാണ് അവര്‍. നര്‍ത്തകനായ ഉദയശങ്കര്‍  സഹോദരനാണ്. 2012 ഡിസംബര്‍ 11ന്  അന്തരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+