Celebs » Richa Pallod » Biography
ജീവചരിത്രം

ഒരു ഇന്ത്യൻ അഭിനേത്രിയാണ് ഋചാ പല്ലോദ്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ ലമ്ഹേ എന്ന ചലച്ചിത്രത്തിലും, 1997-ൽ പുറത്തിറങ്ങിയ പാർഡെസ് എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. പിന്നീട് 16-ആം വയസ്സുമുതൽ മോഡലിങ്ങ് രംഗത്ത് സജീവമായി. തുവ്വേ കാവാലി എന്ന തെലുങ്ക് സിനിമയിലാണ് ആദ്യം നായികയായി അഭിനയിക്കുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. നിരവതി പരസ്യ ചിത്രങ്ങളിലും ഋചാ പല്ലോദ് അഭിനയിച്ചിട്ടുണ്ട്.