Celebs»Salil Chowdhury»Biography

    സലിൽ ചൗധരി ജീവചരിത്രം

    പ്രശസ്ത സംഗീത സംവിധായകനാണ് സലില്‍ ചൗധരി. 1922 നവംബർ 19-ന്‌ ബംഗാളിൽ ആയിരുന്നു സലിൽ ചൗധരിയുടെ ജനനം. അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു. പടിഞ്ഞാറൻ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു. സലിൽ ചൗധരിയുടെ പിതാവിനു പടിഞ്ഞാറൻ ക്ലാസ്സിക്കൽ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു. ഹിന്ദുസ്ഥാനിക്കും കർണ്ണാട്ടിക്കിനും പുറമേ കിഴക്ക് ഇന്ത്യയുടെ സംഗീതത്തിന് സിനിമയിൽ സ്ഥാനം ഉണ്ടാക്കിയത് ഇദ്ദേഹമാണ്.

    "ദോ ബിഗ സമീൻ "എന്ന ഹിന്ദി ചിത്രത്തിനു സംഗീതസംവിധാനം നിർവഹിച്ചതോടെ സിനിമാലോകത്തിന്റെ വാതിൽ അദ്ദേഹത്തിനായി തുറന്നു. സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ.

    1949 മുതൽ 42 ബംഗാളി ചിത്രങ്ങൾ, 75 ഹിന്ദി ചിത്രങ്ങൾ, 5 തമിഴ് ചിത്രങ്ങൾ, 3 കന്നട ചിത്രങ്ങൾ‍, 6 ഇതര ഭാഷാ ചിത്രങ്ങൾ, 27 മലയാളചിത്രങ്ങൾ എന്നിവയ്ക്കു വേണ്ടി സലിൽ സംഗീതസംവിധാനം നിർവഹിച്ചു. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങൾക്കു വേണ്ടി പശ്ചാത്തലസംഗീതം നിർവഹിച്ചതും ഇദ്ദേഹമാണ്. 

    ചെമ്മീൻ, ഏഴു രാത്രികൾ, അഭയം, രാസലീല, സ്വപ്നം, രാഗം, നെല്ല്, നീലപ്പൊൻമാൻ‍,തോമാശ്ലീഹ, സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവർഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, ചുവന്ന ചിറകുകൾ, ദേവദാസി, പുതിയ വെളിച്ചം, എയർ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാൻ, തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാളചലച്ചിത്രങ്ങൾ. 1995 സെപ്റ്റംബർ 5-ന് അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X