Celebs»Sarath Kumar»Biography

    ശരത്കുമാർ ജീവചരിത്രം

    ചലച്ചിത്രനടന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആര്‍. ശരത്കുമാര്‍. എം.രാമനാഥന്റെയും പുഷ്പലീലയുടെയും മകനായി 1954 ജൂലൈ 14ന് ന്യൂ ഡല്‍ഹിയില്‍ ജനനം.ചെന്നെയിലെ ദ ന്യൂ കോളേജില്‍നിന്നും ബിഎസ്.സി മാത്തമാറ്റിക്‌സില്‍ ബിരുദം നേടി.തമിഴ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പഴശ്ശിരാജയാണ്  ആദ്യ മലയാള ചിത്രം. ഈ ചിത്രം മൊഴിമാറ്റി തമിഴിലും പ്രദര്‍ശനത്തിനെത്തിയിരുന്നു. 

    അഭിനയത്തിനുപുറമെ രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയാണ് ശരത്കുമാര്‍.1996ല്‍ ഡി.എം.കെ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1998ല്‍ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ കരുണാനിധി അദ്ധേഹത്തെ തിരുനെല്‍വേലിയിലെ സ്ഥാനാര്‍ത്ഥിയാക്കി.  എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപെട്ടു. കടമ്പൂര്‍ വിജയന്‍ എന്ന സ്ഥാനാര്‍ത്ഥിയോട് കേവലം 6000 വോട്ടിനാണ് അദ്ധേഹം തോറ്റത്. 

    പിന്നീട് 2002ല്‍ നടന്ന രാജ്യസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു.എന്നാല്‍ 2006ല്‍ കരുണാനിധിയുടെ കുടുംബവുമായി തെറ്റി ഡി.എം.കെ വിട്ടു. തുടര്‍ന്ന് ശരത്കുമാറും ഭാര്യ രാധികയും എ.ഐ.ഡി.എം.കെയില്‍ ചേര്‍ന്ന് ഡി.എം.കെ. യ്ക്ക് എതിരേ പ്രചാരണം നടത്തി. എന്നാല്‍ പാര്‍ട്ടിക്കതിരെ പ്രവര്‍ത്തിച്ചതിന് എ.ഐ.ഡി.എം.കെ 2006 ഒക്ടോബറില്‍ രാധികയെ പുറത്താക്കി.2006 നവംബറില്‍ ശരത്കുമാറും പാര്‍ട്ടി വിട്ടു.2007 ആഗസ്ഥ് 21ന് അഖില ഇന്ത്യ സമദുവ മക്കള്‍ കക്ഷി എന്നൊരു പുതിയ പാര്‍ട്ടി ഉണ്ടാക്കി.കൂടാതെ 2ജി സ്‌പെക്ട്രം കേസില്‍ ശരത്കുമാറിന് പങ്കുണ്ടെന്ന് ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സി.ബി.ഐ അറിയിച്ചിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X