Actor
ചലച്ചിത്രനടന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആര്‍. ശരത്കുമാര്‍. എം.രാമനാഥന്റെയും പുഷ്പലീലയുടെയും മകനായി 1954 ജൂലൈ 14ന് ന്യൂ ഡല്‍ഹിയില്‍ ജനനം.ചെന്നെയിലെ ദ ന്യൂ കോളേജില്‍നിന്നും ബിഎസ്.സി മാത്തമാറ്റിക്‌സില്‍ ബിരുദം നേടി.തമിഴ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പഴശ്ശിരാജയാണ് ആദ്യ മലയാള ചിത്രം. ഈ ചിത്രം മൊഴിമാറ്റി തമിഴിലും പ്രദര്‍ശനത്തിനെത്തിയിരുന്നു. അഭിനയത്തിനുപുറമെ രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയാണ് ശരത്കുമാര്‍.1996ല്‍ ഡി.എം.കെ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1998ല്‍ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ കരുണാനിധി അദ്ധേഹത്തെ തിരുനെല്‍വേലിയിലെ സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപെട്ടു. കടമ്പൂര്‍ വിജയന്‍ എന്ന സ്ഥാനാര്‍ത്ഥിയോട് കേവലം 6000 വോട്ടിനാണ് അദ്ധേഹം തോറ്റത്. പിന്നീട് 2002ല്‍ നടന്ന രാജ്യസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു.എന്നാല്‍ 2006ല്‍ കരുണാനിധിയുടെ കുടുംബവുമായി തെറ്റി ഡി.എം.കെ വിട്ടു. തുടര്‍ന്ന് ശരത്കുമാറും ഭാര്യ രാധികയും എ.ഐ.ഡി.എം.കെയില്‍ ചേര്‍ന്ന് ഡി.എം.കെ. യ്ക്ക് എതിരേ പ്രചാരണം നടത്തി. എന്നാല്‍ പാര്‍ട്ടിക്കതിരെ പ്രവര്‍ത്തിച്ചതിന് എ.ഐ.ഡി.എം.കെ 2006 ഒക്ടോബറില്‍ രാധികയെ പുറത്താക്കി.2006 നവംബറില്‍ ശരത്കുമാറും പാര്‍ട്ടി വിട്ടു.2007 ആഗസ്ഥ് 21ന് അഖില ഇന്ത്യ സമദുവ മക്കള്‍ കക്ഷി എന്നൊരു പുതിയ പാര്‍ട്ടി ഉണ്ടാക്കി.കൂടാതെ 2ജി സ്‌പെക്ട്രം കേസില്‍ ശരത്കുമാറിന് പങ്കുണ്ടെന്ന് ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സി.ബി.ഐ അറിയിച്ചിരുന്നു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| അരുണ്‍ ഗോപി | Sep 2023 | |
| മണി രത്നം | 28 Apr 2023 | |
| സെല്വരാഘവന് | 31 May 2019 | |
| വക്കാന്തം വംശി | 04 May 2018 |
| പേര് | ശരത്കുമാർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശരത്കുമാർ ആസ്തി |
|
| ആസ്തി | |
The age of ശരത്കുമാർ in the 2026 was NA.
The most recent movies for ശരത്കുമാർ is ബാന്ദ്ര.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.