For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശരത്തേ... ദൈവ കോപം കിട്ടും'; 'മലേയം മാറോടലിഞ്ഞൂ' പാട്ട് പാടാൻ വന്ന കെ.എസ് ചിത്ര പറഞ്ഞതിനെ കുറിച്ച് ശരത്!

  |

  തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനാണ് ശരത്. അദ്ദേഹത്തിന്റെ യഥാർ‍ഥ നാമം സുജിത് വാസുദേവ് എന്നാണ്. 1990ൽ റിലീസായ ഹിസ് ഹൈനസ് അബ്ദുള്ളയിലെ ദേവസഭാതലം എന്ന ഗാനം ആലപിക്കുമ്പോൾ ശരത്തിന്റെ പേര് സുജിത് എന്നായിരുന്നു. സമയം തെളിയാനായിരുന്നുവത്രെ പിന്നീട് സംഖ്യാശാസ്ത്രപ്രകാരം പേര് മാറ്റിയത്.

  വളരെ കുറച്ച് ചിത്രങ്ങൾക്ക് വേണ്ടി മാത്രമെ സം​ഗീതം നൽകുകയു ​ഗാനം ആലപിക്കുകയും ചെയ്തിട്ടുള്ളുവെങ്കിലും എണ്ണത്തിലല്ല മൂല്യത്തിലാണ് കാര്യമെന്ന് ശരത് തന്റെ ഗാനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.

  Also Read: 'തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്, ഇടയ്ക്ക് തലവേദന വരും, തലച്ചോറിലായാൽ സർജറി നടത്തണം'; റോബിൻ പറയുന്നു!

  സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ശരത്തിന്റെ കോമ്പോസിഷനിൽ കാണാവുന്ന ഏറ്റവും വലിയ പ്രത്യേകത. ഒരു ഗാനം കേള്‍ക്കുമ്പോള്‍ ഇത് ശരത്തിന്റെ സംഗീതം ആണെന്ന് മലയാളി മനസിനെ കൊണ്ട് ശരത് പലപ്പോഴും പറയിപ്പിച്ചിരുന്നു. അവിടെയാണ് ശരത് എന്ന സംഗീത സംവിധായകന്റെ വിജയം.

  വളരെ ബുദ്ധി മുട്ടേറിയതും എന്നാൽ തികച്ചും ശ്രവ്യാനന്ദകരവുമായ ഒരു ഓർക്കസ്‌ട്രേഷൻ രീതിയാണ് അദ്ദേഹം തന്റെ ഓരോ ഗാനത്തിലും പരീക്ഷിച്ചിരുന്നത്. പവിത്രം എന്ന ചിത്രത്തിലെ ശ്രീ രാഗമോ എന്ന ഗാനം ഖരഹരപ്രിയ രാഗത്തിലെ എക്കാലത്തെയും മികച്ച കോമ്പോസിഷനുകളില്‍ ഒന്നാണ്.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  പലപ്പോഴും ഗാനമേളകളിൽ നിന്നൊക്കെ ശരത്തിന്റെ ഗാനങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു. ഓര്‍ക്കസ്ട്രെഷൻ ചെയ്യിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന കാരണം. കർണാടിക് സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അഗാധ ജ്ഞാനം ചില മനോഹരമായ ക്ലാസിക്കൽ, സെമി ക്ലാസ്സിക്കൽ ഗാനങ്ങളുടെ സൃഷ്ടിക്ക് കാരണമായിട്ടുണ്ട്.

  ഡോ. ബാലമുരളീകൃഷ്ണയുടേയും ബി.എ ചിദംബരനാഥിന്റേയും അടുക്കല്‍ നിന്നാണ് ശരത് പ്രധാനമായും സംഗീതം പഠനം നടത്തിയത്. ഡോ.ബാലമുരളീ കൃഷ്ണയുടെ പ്രഥമ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രശസ്ത സംഗീത സംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ശരത് വിവാഹം കഴിച്ചിരിക്കുന്നത്.‌

  Also Read: 'ലഹരി ഉപയോ​ഗിക്കുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്, എനിക്കാ വൈബ് വേണ്ട'; നിഖില വിമൽ

  ശരത്തിനെ പറ്റി ആദ്യമായി സംവിധായകൻ ടി കെ രാജീവ് കുമാറിനോട് പറയുന്നത് നവോദയ ജിജോയാണ്. രാജീവ് ഗാന്ധര്‍വ്വം എന്നൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു.

  ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴാണ് ഗാന്ധര്‍വ്വവുമായി സാമ്യമുള്ള കഥ പത്മരാജന്‍ ഞാന്‍ ഗന്ധര്‍വന്‍ എന്ന പേരിൽ ചെയ്യുന്നതായി അറിയുന്നത്. ഗാന്ധർവ്വത്തിന് വേണ്ടി ശരത് കമ്പോസ് ചെയ്ത ഗാനങ്ങളാണ് പിന്നീട് ക്ഷണക്കത്ത് എന്ന സിനിമയിൽ ഉപയോഗിച്ചത്.

  ശരത് തന്റെ പത്തൊമ്പതാം വയസിലാണ് ആദ്യ സിനിമയായ ക്ഷണക്കത്ത് ചെയ്തതെന്ന് വിശ്വസിക്കാന്‍ സിനിമാ സംഗീത പ്രേമികൾക്ക് ഇന്നും പ്രയാസമാണ്. അത്രയ്ക്കും മനോഹരമായ ഗാനങ്ങളാണ് ക്ഷണക്കത്തിലേത്.

  ശരത് ഹംസധ്വനി രാഗത്തിൽ തന്നെ തയ്യാറാക്കിയ മായാ മഞ്ചലിൽ ഇത് വഴിയേ പോകും തിങ്കളെ എന്ന ഗാനം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.

  അതുപോലെ തന്നെ രാജീവ് കുമാർ സംവിധാനം ചെയ്ത തച്ചോളി വര്‍ഗ്ഗീസ് ചേകവർ എന്ന സിനിമയിലെ മാലേയം മറോടലിഞ്ഞു എന്ന ഗാനം സാക്ഷാല്‍ എ.ആര്‍ റഹ്മാനെ വരെ ഞെട്ടിച്ച ഒന്നായിരുന്നു.

  മോഹന രാഗത്തിലുള്ള ഗാനങ്ങൾ റഹ്മാനും ചെയ്തിട്ടുണ്ടെങ്കിലും അതിൽ ആരും ശ്രമിക്കാത്ത രീതിയിലുള്ള ഒരു തരം ഇറോട്ടിക്ക് ഫീലാണ് ശരത് ആ ഗാനത്തിന് നല്‍കിയത്. റഹ്മാനെ അമ്പരപ്പിച്ചതും അതിലേറെ കൗതുകം ഉണ്ടാക്കിയതും അത് തന്നെയാണ്.

  ഇപ്പോഴിത മലേയം മാറോടലിഞ്ഞുവെന്ന ​ഗാനം താൻ എങ്ങനെയാണ് ​കെ.എസ് ചിത്രയെ കൊണ്ട് പാിപ്പിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശരത് ബിഹൈൻവുഡ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ. 'ചിത്ര ചേച്ചിയെയാണ് എനിക്ക് പാടാൻ കിട്ടിയത്.'

  'ചേച്ചി എന്റെ സ്വന്തം ചേച്ചിയാണ്. അതുകൊണ്ട് തന്നെ ഈ പാട്ടിന്റെ ഫീൽ പറഞ്ഞ് കൊടുത്ത് മനസിലാക്കിപ്പിക്കുന്നതിന് പരിധിയുണ്ട്. ഇതൊരു ഇറോട്ടിക്ക് പാട്ടാണെന്ന് പറഞ്ഞാൽ ചേച്ചി കത്തുകയുമില്ല.'

  'ചേച്ചിക്ക് ആ കാര്യത്തിൽ ബുദ്ധിയില്ല. ചേച്ചി കംമ്പോസറുടെ പാട്ടുകാരിയാണ്. അതുകൊണ്ട് ചേച്ചിയെകൊണ്ട് പാടിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു.'

  'ചേച്ചി വിചാരിച്ചത് ​ഗുരുവായൂരപ്പനെ കുറിച്ചുള്ള പാട്ടാണ് എന്നൊക്കെയാണ്. ​ഗുരുവായൂരപ്പനെ വെച്ച് തമാശ കളിക്കല്ലേയെന്നൊക്കെ എന്നോട് പറയുന്നുമുണ്ട്. പാട്ട് പാടുന്നതിന് മുമ്പ് ചന്ദന തിരിയൊക്കെ കത്തിച്ച് വെച്ച് ഇരിക്കുകയാണ് ചേച്ചി. ഞാൻ പറഞ്ഞു ഭക്തി ​ഗാനമല്ല മസിലിന്റേതാണെന്ന്.'

  'പക്ഷെ ചേച്ചിക്ക് മനസിലായില്ല. ആ ലിറിക്ക് കുറച്ച് പച്ചയായിട്ടാണ് എഴുതിയിരുന്നത്. അവസാനം ഞാൻ ചേച്ചിയോട് പറഞ്ഞു ഞാൻ പാടുന്നത് കേട്ട് അതേ രീതിയിൽ പാടിയാൽ മതിയെന്ന്.'

  'അതിനിടയിൽ കുറച്ച് വശീകരിക്കുന്ന രീതിയിൽ പാടാൻ പറഞ്ഞപ്പോൾ ശരത്തേ... ദൈവ കോപം കിട്ടുമെന്നാണ് ചിത്ര ചേച്ചി പറഞ്ഞത്. ഇപ്പോഴാണ് ചേച്ചിക്ക് അതിന്റെ അർഥം മനസിലായത്. അയ്യേ... ഇതൊക്കെയാണോ ഞാൻ പാടിയതെന്ന്. അത്ര പാവമാണ് ചിത്ര ചേച്ചി' ശരത് പറഞ്ഞു.

  Read more about: sarath
  English summary
  music director sarath open up about his working experience with k.s chithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X