സത്താർ
Born on 25 May 1952 (Age 71) Kadungalloor, Aluva
സത്താർ ജീവചരിത്രം
എഴുപതുകളിൽ മലയാളചലചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഒരു ചലച്ചിത്ര നടനാണ് സത്താർ.കടുങ്ങലൂർ സർക്കാർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്താർ, ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ എം.എ ബിരുദം നേടി.
1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കംക്കുറിച്ച സത്താർ 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം മലയാളം സിനിമയിലൂടെ നായകനായത്. മികച്ച നടനായിട്ടും ഇദ്ദേഹത്തെ മലയാള സിനിമ വില്ലൻ വേഷങ്ങളിൽ തളച്ചിട്ടു.
മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്.പിന്നീട് ഇരുവരും വേർപിരിഞ്ഞു.നടൻ കൃഷ് സത്താർ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.