സതീഷ് കളത്തിൽ
Born on 30 Aug 1971 (Age 51) Thrissur
സതീഷ് കളത്തിൽ ജീവചരിത്രം
ചലച്ചിത്ര ചിത്രീകരണത്തിന് നൂതനമായ മാര്‍ഗം അവലംബിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന സംവിധായകനാണ് സതീഷ് കളത്തില്‍. ഒരു മൊബൈല്‍ഫോണ്‍ ക്യാമറ ഉപയോഗിച്ചാണ് 2008ല്‍ ചിത്രകലയെക്കുറിച്ച് വീണാവാദമെന്ന 26മിനിറ്റുള്ള ഡോക്യുമെന്ററി മലയാളത്തില്‍ ചിത്രീകരിച്ചത്. ഡോക്യുമെന്ററിയുടെ വിജയത്തിനുശേഷം 2010ല്‍ വീണ്ടും മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ജലച്ചായം എന്ന ചിത്രം സംവിധാനം ചെയ്തു. 2012ല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ലാലൂരിന് പറയാനുള്ളത് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. നിലവില്‍ ഡിജിറ്റല്‍ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ ചെയര്‍മാനാണ്. ശങ്കരന്‍-കോമളം
എന്നിവരാണ് മാതാപിതാക്കള്‍. കെ പി രമയാണ് ഭാര്യ.