സത്യൻ അന്തിക്കാട്
Born on 03 Jan 1954 (Age 68)
സത്യൻ അന്തിക്കാട് ജീവചരിത്രം
മലയാള ചലച്ചിത്ര രംഗത്തെ ഒരു സംവിധായകനാണ് സത്യൻ അന്തിക്കാട്. 1954 ജനുവരി 3-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ അന്തിക്കാട് എന്ന ഗ്രാമത്തിൽ ജനിച്ചു. 1973-ൽ രേഖ സിനി ആർട്സിന്റെ സഹസംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ എത്തി. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹം പ്രശസ്തനായത്. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം. ഇപ്പോൾ അദ്ദേഹം സ്വതന്ത്ര സംവിധാനത്തോടൊപ്പം ഗാനരചനയും നിർവഹിച്ചു പോരുന്നു. ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നു.
ബന്ധപ്പെട്ട വാര്‍ത്ത