X

സേതുലക്ഷ്മി

19 Apr, 2026 |

Actress


സേതുലക്ഷ്മി ജീവചരിത്രം

പ്രശസ്ത നാടക-ചലച്ചിത്ര നടിയാണ്‌ സേതു ലക്ഷ്മി. നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാന വിദ്യാഭ്യാസ ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടക രംഗത്തു പ്രവേശിച്ചു.
 
40 വർഷത്തിനിടയിൽ അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. നാടക രംഗത്തു നിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലു മക്കൾ ഉണ്ട്.ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. സത്യൻ അന്തിക്കാടാണ് സിനിമയിൽ ആദ്യമായി അവസരം നൽകിയത്. ചിറയിൻ‌കീഴു് അനുഗ്രഹ എന്ന നാടക ട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെ തുടർന്ന് അവസാനിപ്പിച്ചു. 
 
കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടക സമിതികളിൽ പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ് പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.
 
മകന്റെ അസുഖം മൂലമാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്.മിമിക്രി കലാകാരനായ കിഷോർ വൃക്ക തകരാറിലാവുകയും ഒരു അപകത്തിനു ശേഷം രണ്ട് വൃക്കകളും പ്രശ്നബാധിതമാകുകയും ചെയ്തു. അതിനു ശേഷമാണ് സേതുലക്ഷ്മി കുഡുംബം നിലനിർത്താനായി പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്  ടി.വി. പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സത്യൻ അന്തിക്കാട് പ്രതിഭ തിരിച്ചറിഞ്ഞു. രസതന്ത്രം, വിനോദ യാത്ര, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകി. 
 
2006 ലാണ്‌ ആദ്യമായി ടെലിവിഷനിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന പരമ്പരയിലാണ് സേതുലക്ഷ്മി ആദ്യം അഭിനയിച്ചത്. ദൂരദർശനാണ് ഇത് സംപ്രേഷണം ചെയ്തത്. മോഹക്കടൽ, മൂന്നുമണി എന്നീ പരമ്പരകളിലും അഭിനയിച്ചു. 
 
 
പുരസ്‌ക്കാരങ്ങള്‍

ഭാഗ്യ ജാതകം, ദ്രാവിഡവൃത്തം എന്നീ നാടകങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരവും
 
മൺകോലങ്ങൾ, ചിന്നപ്പ എന്നിവയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു
 
ഹൗ ഓൾഡ് ആർ യൂ, എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള 2014 ലെ കേരള സംസ്ഥാന പുരസ്കാരം
 
പി.കെ റോസി മെമോറിയർ പുരസ്കാരം മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന 
ചലച്ചിത്രപുരസ്കാരം - 2014
 
 
 
 





Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+