Celebs»Shamili»Biography

    ശ്യാമിലി ജീവചരിത്രം

    ചലച്ചിത്രനടിയാണ്  ശ്യാമിലി. 1987 ജൂലൈ 10ന് ജനനം. തൃശ്ശൂരാണ് സ്വദേശം. ബാബു, ആലിസ എന്നിവരാണ് മാതാപിതാക്കള്‍. രണ്ടാമത്തെ വയസ്സില്‍  ബാലതാരമായി ആഭിനയിച്ചു തുടങ്ങി. ബേബി ശ്യാമിലി എന്നാണ്  അക്കാലത്ത് അറിയപെട്ടിരുന്നത്. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചു. പിന്നീട് തമിഴിലും അഭിനയിച്ചു. മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഭരതന്റെ മാളൂട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരളസംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പിന്നീട് ഇടവേളക്കു ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ശ്യാമിലി അഭിനയിക്കുകയുണ്ടായി. 1990 മുതല്‍ 1995 വരെ കന്നഡ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ അനന്ദ് രാഗ സംവിധാനം ചെയ്ത ചിത്രമാണ്. പ്രസിദ്ധ നടി ശാലിനി സഹോദരിയാണ്‌.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X