X
ശങ്കർ രാമകൃഷ്ണൻ
Actor/Director/Screenplay Writer

ശങ്കർ രാമകൃഷ്ണൻ ജീവചരിത്രം

മലയാള ചലച്ചിത്ര രംഗത്തെ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശങ്കർ രാമകൃഷ്ണൻ. തിരുവനന്തപുരത്തുനിന്നും പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ബാംഗ്ലൂരില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തു. എന്നാല്‍ ചലച്ചിത്ര താരം ചലച്ചിത്രതാരം അനൂപ് മേനോനുമായുള്ള സൗഹൃദം ശങ്കറിനെ തിരികെ നാട്ടിലെത്തിച്ചു. പിന്നീട് 2009-ൽ  കേരള കഫെ എന്ന സമാഹാരചലച്ചിത്രത്തിലെ 'ഐലൻഡ് എക്സ്പ്രസ്' എന്ന ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തുകൊണ്ട്‌ സിനിമാരംഗത്തേക്കു പ്രവേശിച്ചു.

2011ല്‍  പൃഥിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ ബിഗ്ബജറ്റ് ചിത്രം ഉറുമി എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. 2013ല്‍ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന് തിരക്കഥ എഴുതി. വി കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷകള്‍, മൈ സ്‌റ്റോറി, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് തിരക്കഥ രചിച്ച മറ്റു ചിത്രങ്ങള്‍.

2018ല്‍ അറുപതോളം പുതുമുഖങ്ങളെ അണിനിരത്തി പതിനെട്ടാം പടി എന്ന ചിത്രം സംവിധാനം ചെയ്തു. ആഗസ്ത് സിനിമയാണ് ചിത്രം നിര്‍മ്മിച്ചത്‌. 2012ല്‍ പുറത്തിറങ്ങിയ പോപ്പിന്‍സ്, സ്പിരിറ്റ്, ബാവുട്ടിയുടെ നാമത്തില്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. ഇതിനെല്ലാം പുറമെ ഇര,മൈ സ്റ്റോറി,ലോഹം,നിര്‍ണായകം, സെക്കന്‍സ്, വൈറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, പോപ്പിന്‍സ്, സ്പിരിറ്റ് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+