മലയാളം, തമിഴ് ചലച്ചിത്രതാരമാണ് ശാന്തികൃഷ്ണ. 1963 ജനുവരി 2ന് മുംബൈയില്‍ ജനനം. ആര്‍ കൃഷ്ണകുമാര്‍, ശാരദ എന്നിവരാണ് മാതാപിതാക്കള്‍. ചെറുപ്പം മുതലേ നൃത്തം പഠിച്ചിരിന്നു. 1976 ല്‍ 'ഹോമകുണ്ഡം' എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ ശാന്തി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടു.
പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. 1994ല്‍ 'ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകുലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, നയം വ്യക്തമാക്കുന്നു, പിന്‍ഗാമി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
ചലച്ചിത്രരംഗത്ത് സജീവമാകുന്ന സമയത്ത് നടന്‍ ശ്രീനാഥുമായി പ്രണയത്തിലാവുകയും 1984 സെപ്റ്റംബറല്‍ വിവാഹം ചെയ്യുകയും ചെയ്യ്തു. വിവാഹത്തിനുശേഷം 5 വര്‍ഷത്തോളം ശാന്തി സിനിമയില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ 1995ല്‍ ശ്രീനാഥുമായി വേര്‍പിരിഞ്ഞു. അതിനുശേഷം രാജീവ് ഗാന്ധി എജ്യുക്കേഷണല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ദാമോദരന്‍ പോറ്റിയെ വിവാഹം ചെയ്യ്തു.
പ്രശസ്ത ചലച്ചിത്രസംവിധായകന്‍ സുരേഷ് കൃഷ്ണ ശാന്തിയുടെ സഹോദരനാണ്. നിവിന്‍പോളി നായകനായി 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വര്‍ഷങ്ങള്‍നിണ്ട ഇടവേളയ്ക്കുശേഷമാണ് ശാന്തി ഈ ചിത്രത്തില്‍ അഭിനയിച്ചത്.