Celebs»Sheela»Biography

    ഷീല ജീവചരിത്രം

    ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ഷീല.മലയാളത്തിലും തമിഴിലുമാണ്‌ പ്രധാനമായും അഭിനയിച്ചിട്ടുള്ളത്‌.1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.

    ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ്‌ അന്തരിച്ച നടൻ പ്രേം നസീറിനൊപ്പം പങ്കിടുന്നു.1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയയന രംഗത്തുനിന്ന്‌ വിടവാങ്ങി.2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ്‌ നടത്തി.

    ചലച്ചിത്രനിർമാതാവ്‌ ബാബു സേവ്യറാണ് ഭർത്താവ്‌.മകൻ വിഷ്ണുവും ചലച്ചിത്ര താരമാണ്‌.തൃശൂർ കണിമംഗലം സ്വദേശി ആൻറണിയുടെയും ഭാര്യ ഗ്രേസിയുടെയും മകൾ ഷീല സെലിൻ.പിൽക്കാലത്ത്‌ ഷീല എന്ന പേരിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായത്‌.1942 മാർച്ച് 24-നായിരുന്നു ജനനം.പിതാവ്‌ റെയിൽവേയിൽ ടിക്കറ്റ്‌ എക്സാമിനറായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച്‌ വിവിധ സ്ഥലങ്ങളിലായാണ്‌ ഷീല പഠിച്ചതും വളർന്നതും.

    എം.ജി.ആർ. നായകനായ പാശത്തിലൂടെയാണ്‌ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌.എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് മലയാളചലച്ചിത്രമാണ്. ഷീല എന്ന പേര്‌ എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി.പാശത്തിത്തിന്റെ സെറ്റിൽവച്ച്‌ സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ അവളെ നായികയാക്കി.ഷീല എന്ന പേരിട്ടത്‌ ഭാസ്കരനായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X