Celebs»Shibu Balan»Biography

    ഷിബു ബാലൻ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ഷിബു ബാലന്‍.സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.അടുത്തടുത്ത്, കളിയില്‍ അല്‍പ്പം കാര്യം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, ടി പി ബാലഗോപാലന്‍ എം എ, പപ്പന്‍ പ്രിയപെട്ട പപ്പന്‍, തലയണമന്ത്രം, എന്നും നന്മകള്‍, തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡറക്ടറായിരുന്നു.

    2003ല്‍ 'മായാമോഹിതചന്ദ്രന്‍' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 2014ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ 'നഗരവാരിധി നടുവില്‍ ഞാന്‍' എന്ന ചിത്രം സംവിധാനം ചെയ്തു. നഗരജീവിതത്തിലെ പ്രധാന പ്രശ്‌നമായ മാലിന്യത്തെയും മാലിന്യ നിര്‍മാജ്ജനത്തേയുമാണ് ചിത്രം ചര്‍ച്ച ചെയ്തത്.2018ല്‍ 'ഒരൊന്നൊന്നര പ്രണയകഥ' എന്ന ചിത്രം സംവിധാനം ചെയ്തു.ഷെബിന്‍ ബെന്‍സണ്‍,ഇന്‍ഡി പള്ളാശേരി, റെയ്ച്ചല്‍ ഡേവിഡ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗോള്‍ഡന്‍ ഗ്ലോബിന്റെ ബാനറില്‍ എം എം ഹനീഫ, നിതിന്‍, ഖലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X