ഷിബു ഗംഗാധരൻ ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനാണ് ഷിബു ഗംഗാധരന്‍.തിരുവന്തപുരം ജില്ലയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്.എസ് ഗംഗാധരന്‍ നായരുടെയും ചന്ദ്രമതി അമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

    സഹസംവിധായകനായാണ് സിനിമയില്‍ തുടക്കം കുറിച്ചത് ജനനി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.പകല്‍ നക്ഷത്രങ്ങള്‍,മലബാര്‍ വെഡ്ഡിംഗ്,എഗൈന്‍ കാസര്‍ഗോഡ് കാദര്‍ഭായ്,ഡേവിഡ് ആന്റ് ഗോലിയാത്ത്,പൂട്ട്,അനിയന്‍കുഞ്ഞും തന്നായാത് എന്നിവയാണ് അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ചിത്രങ്ങള്‍.

    കൗബോയ്,വല്ലാത്ത പഹയന്‍,ബാങ്കിങ്ങ് അവേഴ്‌സ്,വീരാളിപ്പട്ട്,ഇരുവട്ടം മണവാട്ടി,ഒരാള്‍ എന്നിവയാണ് ചീഫ് അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ചിത്രങ്ങള്‍.2014ല്‍ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.മമ്മൂട്ടി,മുകേഷ്,റീനു മാത്യൂസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    ഈ ചിത്രത്തിനുശേഷം 2015ല്‍ സുനില്‍ പരമേശ്വരന്റെ തിരക്കഥയില്‍ രുദ്രസിംഹാസനം എന്ന ചിത്രം സംവിധാനം ചെയ്തു.ചലച്ചിത്രങ്ങള്‍പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളും, ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X