പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ് ശ്രേയ ഘോഷാല്‍. 1984 മാര്‍ച്ച് 12ന് പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ ജനിച്ചു. പിതാവ് ബിശ്വജിത് ഘേഘോഷാല്‍ ഇലക്ട്രിക്കല്‍ എന്‍ജീനിയര്‍ ആയിരുന്നു. മാതാവ് ഷര്‍മിഷ്ട ഘോഷാല്‍. 4ാംവയസ്സുമുതല്‍ സംഗീതം സംഗീതം അഭ്യസിച്ചു തുടങ്ങി. 1995ല്‍ ന്യൂഡല്‍ഹിയിലെ സംഘം കലാ ഗ്രൂപ്പ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ലൈറ്റ വോക്കല്‍ മ്യൂസിക് മത്സരത്തില്‍ ലൈറ്റ് വോക്കല്‍ ഗ്രൂപ്പ് ഇന്‍ സബ് ജൂനിയറി ലെവലില്‍ വിജയിയായിരുന്നു. 1997ല്‍ പിതാവിന് ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററിലേക്കു ജോലിമാറ്റം വന്നപ്പോള്‍ കുടംബത്തോടൊപ്പം ശ്രേയ മുംബൈയിലേക്കു വന്നു. മുംബൈയിലെ അണുശക്തി നഗറിലെ ആറ്റമിക് എനര്‍ജി സ്‌ക്കൂളിലാണ് പിന്നീട് ശ്രേയ പഠിച്ചത്. പിന്നീട് ആറ്റമിക് എനര്‍ജി ജൂനിയര്‍ കോളേജ്, മുംബൈയിലെ എസ് എഎഇഎസ് കോളേജ് ഓഫ് ആര്‍ട്‌സ്, സയന്‍സ് ആന്‍ഡ് കോമേഴ്‌സ് എന്നിവിടങ്ങളില്‍ ചേര്‍ന്ന് പഠിച്ചു.
6ാം വയസ്സില്‍ പത്മശ്രീ കല്യാണ്‍ജി ഭായി, മുക്ത ഭിദേജി എന്നിവരില്‍നിന്നും ശാസ്ത്രീയസംഗീതം പഠിച്ചു.6 വയസ്സു കഴിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചുതുടങ്ങി. സീ ടിവി സംപ്രേക്ഷണം ചെയ്ത മ്യൂസിക് റിയാലിറ്റി ഷോയായ സ രി ഗ മ പ യിലെ വിജയിയായിരുന്നു. 2002ല്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെ ബോളിബുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ ശ്രേയ ആലപിച്ച ഗാനങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്, ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഫിലിം ഫെയറിന്റെ പുതിയ സംഗീത പ്രതിഭകള്‍ക്കുള്ള ആര്‍ ഡി ബര്‍മ്മന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. പിന്നീട് ബോളിവുഡ് ചലച്ചിത്രരംഗത്ത് ശ്രേയ ശ്രദ്ധിക്കപെട്ടു.
ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പൂരി, കന്നഡ, ഒഡിയ,മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് 2002, 2005, 2007, 2008 എന്നീ വര്‍ഷങ്ങളില്‍ ലഭിച്ചു. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാന്‍ ആത്മാര്‍ത്ഥത കാണിക്കുന്നതാണ് ശ്രേയയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. 2015 ഫെബ്രുവരി 5ന് ശൈലാദിത്യ മുഖോപാധ്യായയെ വിവാഹം ചെയ്തു.