12 Mar, 1984 |
Singer
പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ് ശ്രേയ ഘോഷാല്‍. 1984 മാര്‍ച്ച് 12ന് പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ ജനിച്ചു. പിതാവ് ബിശ്വജിത് ഘേഘോഷാല്‍ ഇലക്ട്രിക്കല്‍ എന്‍ജീനിയര്‍ ആയിരുന്നു. മാതാവ് ഷര്‍മിഷ്ട ഘോഷാല്‍. 4ാംവയസ്സുമുതല്‍ സംഗീതം സംഗീതം അഭ്യസിച്ചു തുടങ്ങി. 1995ല്‍ ന്യൂഡല്‍ഹിയിലെ സംഘം കലാ ഗ്രൂപ്പ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ലൈറ്റ വോക്കല്‍ മ്യൂസിക് മത്സരത്തില്‍ ലൈറ്റ് വോക്കല്‍ ഗ്രൂപ്പ് ഇന്‍ സബ് ജൂനിയറി ലെവലില്‍ വിജയിയായിരുന്നു. 1997ല്‍ പിതാവിന് ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററിലേക്കു ജോലിമാറ്റം വന്നപ്പോള്‍ കുടംബത്തോടൊപ്പം ശ്രേയ മുംബൈയിലേക്കു വന്നു. മുംബൈയിലെ അണുശക്തി നഗറിലെ ആറ്റമിക് എനര്‍ജി സ്‌ക്കൂളിലാണ് പിന്നീട് ശ്രേയ പഠിച്ചത്. പിന്നീട് ആറ്റമിക് എനര്‍ജി ജൂനിയര്‍ കോളേജ്, മുംബൈയിലെ എസ് എഎഇഎസ് കോളേജ് ഓഫ് ആര്‍ട്‌സ്, സയന്‍സ് ആന്‍ഡ് കോമേഴ്‌സ് എന്നിവിടങ്ങളില്‍ ചേര്‍ന്ന് പഠിച്ചു. 6ാം വയസ്സില്‍ പത്മശ്രീ കല്യാണ്‍ജി ഭായി, മുക്ത ഭിദേജി എന്നിവരില്‍നിന്നും ശാസ്ത്രീയസംഗീതം പഠിച്ചു.6 വയസ്സു കഴിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചുതുടങ്ങി. സീ ടിവി സംപ്രേക്ഷണം ചെയ്ത മ്യൂസിക് റിയാലിറ്റി ഷോയായ സ രി ഗ മ പ യിലെ വിജയിയായിരുന്നു. 2002ല്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെ ബോളിബുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ ശ്രേയ ആലപിച്ച ഗാനങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്, ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഫിലിം ഫെയറിന്റെ പുതിയ സംഗീത പ്രതിഭകള്‍ക്കുള്ള ആര്‍ ഡി ബര്‍മ്മന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. പിന്നീട് ബോളിവുഡ് ചലച്ചിത്രരംഗത്ത് ശ്രേയ ശ്രദ്ധിക്കപെട്ടു. ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പൂരി, കന്നഡ, ഒഡിയ,മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് 2002, 2005, 2007, 2008 എന്നീ വര്‍ഷങ്ങളില്‍ ലഭിച്ചു. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാന്‍ ആത്മാര്‍ത്ഥത കാണിക്കുന്നതാണ് ശ്രേയയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. 2015 ഫെബ്രുവരി 5ന് ശൈലാദിത്യ മുഖോപാധ്യായയെ വിവാഹം ചെയ്തു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ടി കെ രാജീവ് കുമാർ | 07 Apr 2023 | |
| നാദിര്‍ഷ | 05 Apr 2019 | |
| സെല്‍വരാഘവന്‍ | 31 May 2019 | |
| സൂരജ് പോപ്‌സ് | 22 Feb 2019 |
| പേര് | ശ്രേയ ഘോഷാൽ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 12 Mar 1984 |
| പ്രായം | 42 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശ്രേയ ഘോഷാൽ ആസ്തി |
|
| ആസ്തി | |
The age of ശ്രേയ ഘോഷാൽ in the 2026 was 42.
The DOB for ശ്രേയ ഘോഷാൽ was 12 Mar 1984.
The most recent movies for ശ്രേയ ഘോഷാൽ is കോളാമ്പി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.