»   »  അമ്മേ ഞാനൊരു കുഞ്ഞല്ലേ.... ഭ്രൂണഹത്യക്കെതിരെയുളള ബേബി ശ്രേയയുടെ പാട്ട് വൈറലാവുന്നു

അമ്മേ ഞാനൊരു കുഞ്ഞല്ലേ.... ഭ്രൂണഹത്യക്കെതിരെയുളള ബേബി ശ്രേയയുടെ പാട്ട് വൈറലാവുന്നു

Posted By: Pratheeksha
Subscribe to Filmibeat Malayalam

മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു വിജയിയായ മുതല്‍ പ്രേക്ഷകരുടെ പ്രിയ ഗായികയാണ് ബേബി ശ്രേയ. ഇതിനകം സിനിമയിലുള്‍പ്പെടെ ഒട്ടേറെ ഗാനങ്ങള്‍ ശ്രേയ ആലപിച്ചു കഴിഞ്ഞു. ശ്രേയ ആലപിച്ച അമ്മേ ഞാനൊരു കുഞ്ഞല്ലേ എന്ന ഗാനമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

ഈശോയൊടൊപ്പം' എന്ന ആല്‍ബത്തിലെ ഗാനമാണിത്. ഭ്രൂണ ഹത്യ പ്രമേയമാവുന്ന ഗാനം ഏഴു ലക്ഷത്തിലധികം പേരാണ് രണ്ടാഴ്ച്ചക്കിടെ യു ട്യൂബില്‍ കണ്ടത്. ഒരു ഗസല്‍ ഉള്‍പ്പെടെ 10 പാട്ടുകളാണ് ഈശോയൊടൊപ്പം എന്ന ആല്‍ബത്തില്‍ ഉള്ളത്.

sreya-20-14822

Read more: മഹാഭാരതം രാജമൗലി സിനിമയാക്കിയാല്‍ കൃഷ്ണ വേഷം തനിക്കെന്ന് ആമിര്‍ ഖാന്‍ !

ഇതിലെ പത്ത് പാട്ടുകളും പാടിയിരിക്കുന്നത് ശ്രേയ തന്നെയാണ്. ജോജോ ജോണിയാണ് ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ ബേബി ജോണ്‍ കളത്തിപ്പറമ്പിലിന്റെ ഗാനങ്ങള്‍ക്ക് ജോജോ ജോണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

English summary
മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു വിജയിയായ മുതല്‍ പ്രേക്ഷകരുടെ പ്രിയ ഗായികയാണ് ബേബി ശ്രേയ. ഇതിനകം സിനിമയിലുള്‍പ്പെടെ ഒട്ടേറെ ഗാനങ്ങള്‍ ശ്രേയ ആലപിച്ചു കഴിഞ്ഞു. ശ്രേയ ആലപിച്ച അമ്മേ ഞാനൊരു കുഞ്ഞല്ലേ എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam